മരുമകളുമായി അവിഹിത ബന്ധം; അമ്മായിഅപ്പൻ മകനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

Last Updated:

പിതാവും മരുമകളും ചേർന്ന് യുവാവിന് നാരങ്ങാ ജ്യൂസിൽ ഉറക്കു ഗുളിക നൽകി മയക്കിയതിന് ശേഷം ഷോക്കേൽപ്പിക്കുകയായിരുന്നു.

ജയ്പൂർ: മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുള്ള പിതാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ അസ്കന്ദ്ര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരുമകളുടെ സഹായത്തോടെയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ജെയ്സാൽമേർ ജില്ലയിലാണ് അസ്കന്ദ്ര ഗ്രാമം.
ഏപ്രിൽ 25 ന് നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ പൊലീസ് മരുമകളേയും പിതാവിനേയും അറസ്റ്റ് ചെയ്തു. ഹീരലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹീരലാലിന്റെ പിതാവ് മുകേഷ് കുമാറും ഭാര്യ പാർലിയുമാണ് അറസ്റ്റിലായത്. ഷോക്കടിപ്പിച്ചാണ് ഹീരലാലിനെ ഇരുവരും കൊലപ്പെടുത്തിയത്.
ഹീരലാലിന് നൽകിയ നാരങ്ങാ ജ്യൂസിൽ ഉറക്കു ഗുളിക നൽകി മയക്കിയതിന് ശേഷം ഷോക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തി അടുത്ത ദിവസം ഇരുവരും തന്നെ മുൻകയ്യെടുത്ത് ധൃതിപ്പെട്ട് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഹീരലാലിന്റെ ബന്ധു മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതാണ് കേസിൽ വഴിത്തിരിവായത്.
advertisement
ഈ ചിത്രങ്ങൾ കാണാനിടയായ ഹീരലാലിന്റെ മൂത്ത സഹോദരൻ ബോംരാജിനാണ് കൊലപാതകത്തെ കുറിച്ച് ആദ്യം സംശയം തോന്നിയത്. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സംശയത്തിന് കാരണം. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബോംരാജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹീരാലാലിന്റെ ഭാര്യ പാർലിയെ കസ്റ്റെടിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്.
ചോദ്യം ചെയ്യലിൽ പാർലി കൊലപാതകം സമ്മതിക്കുകയായിരുന്നു. തൊഴിൽരഹിതനായിരുന്ന ഹീരാലാൽ താനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പാർലി പൊലീസിനോട് പറഞ്ഞു. ഇതോടെ പാർലി ഹീരാലാലിന്റെ പിതാവുമായി അടുത്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
You may also like:വൈറൽ സന്ദേശം വിനയായി; ഓക്സിജ൯ സിലിണ്ടർ കരിഞ്ചന്തയിൽ വിറ്റ യുവാവിനെതിരെ കേസ്
ഭർത്താവിനെ ഇല്ലാതാക്കാൻ ഭർതൃപിതാവിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പാർലി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ, ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോളജ് അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ഇരുമ്പ് കസേരയിലൂടെ വൈദ്യുതി കടത്തിവിട്ട് ഭർത്താവിനെ കൊലപ്പെടുത്തിയതിന് 63കാരിയായ കോളജ് അധ്യാപികയാണ് അറസ്റ്റിലായത്.
advertisement
You may also like:മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ
ഏപ്രിൽ 29 നാണ് സംഭവം നടന്നത്. എന്നാൽ വാർദ്ധക്യ സഹജമായി അസുഖത്തെ തുടർന്ന് 65 കാരനായ ഭർത്താവ് മരിച്ചെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശശാങ്ക് ജെയിൻ പറഞ്ഞു.
advertisement
മഹാരാജ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു. ദമ്പതികൾ പതിവായി വഴക്കിടുന്നത് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഏപ്രിൽ 29 ന് ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അബോധാവസ്ഥയിലായതിനു പിന്നാലെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു ഭർത്താവ് ഏപ്രിൽ 29 ന് രാത്രി മരിച്ചെന്നു ചൂണ്ടിക്കാട്ടി മെയ് ഒന്നിനാണ് പൊലീസിനെ ഇവർ വിവരം അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരുമകളുമായി അവിഹിത ബന്ധം; അമ്മായിഅപ്പൻ മകനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
Next Article
advertisement
Dileep | നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു
Dileep | നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു
  • നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു.

  • ദിലീപിനെ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

  • രാജരാജേശ്വര ക്ഷേത്രം കേരളം, കർണാടക സംസ്ഥാനങ്ങളിലെ പ്രമുഖരുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്.

View All
advertisement