ജിന്നിറങ്ങി; അങ്ങ് അയർലന്റിൽ ഒരു 'വിപ്ലവ സ്പിരിറ്റ്'; കേരളത്തിലെ സ്ത്രീ പോരാട്ടങ്ങൾക്ക് 'ആദരം'
- Published by:Rajesh V
- news18-malayalam
Last Updated:
അയർലന്റിലെ ഒരു മദ്യകുപ്പിയിൽ വിപ്ലവ സ്പിരിറ്റ് എന്ന് മലയാളത്തിൽ എഴുതിയിരിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് എന്തുതോന്നും?
വിപ്ലവ സ്പിരിറ്റ്, അയർലന്റിലെ ഒരു മദ്യകുപ്പിയിൽ മലയാളത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടാൽ വ്യാജനാണെന്ന് കരുതേണ്ട. തനി ഒറിജിനൽ തന്നെ. അയർലന്റിലെ കോർക്കിൽ ഉത്പാദിപ്പിക്കുന്ന ജിന്നിന്റെ പേരാണ് മഹാറാണി ജിൻ. ആ മദ്യകുപ്പിയിൽ സൂക്ഷിച്ചു നോക്കിയാൽ താഴെ ഭാഗത്ത് മലയാളത്തിൽ 'വിപ്ലവ സ്പിരിറ്റ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
മറുഭാഗത്ത് 'വിപ്ലവ വനിതകൾക്ക് ഞങ്ങളുടെ ആദരം' എന്ന് ഇംഗ്ലീഷിൽ. അതിന് താഴെയായി- സത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് കേരളിയൻ റിബൽ സ്പിരിറ്റെന്നും ഇത് ശക്തിക്കും കരുത്തിനും പേരുകേട്ട കേരളീയ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ സ്പിരിറ്റിന് പിന്നിൽ തീർച്ചയായും ഒരു മലയാളി ബന്ധമുണ്ട്.
കൊല്ലം കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവ് വാസവന്റെയും വിമലയുടെയും മകൾ ഭാഗ്യലക്ഷ്മി ആണ് ആ മലയാളി. ഭർത്താവ് റോബർട്ട് ബാരെറ്റിന്റെ റിബൽ സിറ്റി ഡിസ്റ്റിലറിയിലാണ് മദ്യം ഉത്പാദിപ്പിച്ചത്.
50 വർഷങ്ങൾക്ക് ശേഷം കോർക്കിൽ പുതിയതായി ആരംഭിച്ച റിബൽ സിറ്റി ഡിസ്റ്റ്ലെറിയിലാണ് മഹാറാണി ജിൻ ഉൽപാദിപ്പിക്കുന്നത്. കേരളത്തിന്റെ സ്വന്തം ജാതിപത്രിയുടെ സത്തടക്കം ജൈവ കൃഷിയിലെ ഉൽപ്പന്നങ്ങൾ കൊണ്ടാണ് ജിൻ ഉണ്ടാക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശ വാദം.
advertisement

പഴയ മരുമക്കത്തായത്തെ ഓർമിപ്പിക്കുന്ന, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിപ്ലവവീര്യം സൂചിപ്പിക്കുന്നതിനായിട്ടാണ് മഹാറാണി എന്ന പേര് തെരഞ്ഞെടുത്തതെന്ന് ഒരു ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയായ ഭാഗ്യ പറയുന്നു.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]

advertisement
2017ൽ കൊല്ലത്ത് വെച്ചായിരുന്നു ഭാഗ്യയുടെയും റോബർട്ടിന്റെയും വിവാഹം. കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങൾ ഉൾപ്പെടുത്തി ഉത്പന്നമിറക്കാമെന്നത് ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു. വനമൂലിക എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ച് ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു. 49 യൂറോയാണ് (ഏകദേശം 4300 രൂപ)ഒരു കുപ്പിയുടെ വില. വിപ്ലവ സ്പിരിറ്റിന് പുറമെ, മോക്ഷം, സർഗാത്മകത എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്.
ജിന്നിന് ലഭിക്കുന്ന പ്രതികരണം മികച്ചതാണെന്ന് റോബർട്ട് ബാരെറ്റ് പറയുന്നു. ലോകമെമ്പാടുമുള്ള ബ്ലോഗർമാരും ഫുഡ് ജേർണലിസ്റ്റുകളും ജിന്നിനെ പ്രകീർത്തിച്ചതായും റോബർട്ട് പറയുന്നു. സെപ്തംബറിൽ ഡിസ്റ്റിലറി വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കാനും ആലോചിക്കുന്നുണ്ട്. അടുത്തവർഷം റം ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി.- റോബർട്ട് പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2020 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ജിന്നിറങ്ങി; അങ്ങ് അയർലന്റിൽ ഒരു 'വിപ്ലവ സ്പിരിറ്റ്'; കേരളത്തിലെ സ്ത്രീ പോരാട്ടങ്ങൾക്ക് 'ആദരം'