കോട്ടയം: പട്ടാപ്പകൽ ഒറ്റയ്ക്കു താമസിക്കുന്ന 75-കാരിയെ ആക്രമിച്ച് 8 പവൻ കവർന്നു. 2 യുവാക്കളാണ് മോഷണം നടത്തിയതെന്നാണ് പരാതികാരി പറയുന്നത്. കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെയാണ് വീട്ടിൽക്കയറി ആക്രമിച്ച് 6 വളയും 2 മോതിരവും കവർന്നത്. വെളളിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം.
സംഭവ സമയത്ത് ഏലിയാമ്മ വീട്ടിൽ തനിച്ചായിരുന്നു. ഉച്ചയ്ക്ക് വീട്ടിൽ മാമ്പഴം ചോദിച്ച് രണ്ടു യുവാക്കൾ വന്നെന്ന് ഏലിയാമ്മ പറഞ്ഞു. മാമ്പഴം എടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി. തുടർന്ന് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു.
Also read-മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു
ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു. യുവാക്കളിൽ ഒരാൾ മാത്രമാണ് അകത്തുകയറിയതെന്ന് ഇവർ പറയുന്നു. ഏതാനും ദിവസം മുൻപ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗ സംഘം വീട്ടിലെത്തിയിരുന്നതായും ഈ സംഘത്തിൽപെട്ട രണ്ടുപേരാണ് ഇന്നലെ വന്നതെന്നു സംശയിക്കുന്നതായും ഏലിയാമ്മ മൊഴി നൽകിയിട്ടുണ്ട്. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.