കോഴിക്കോട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട മോഷണസംഘം പിടിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ആറു പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഇരുപതിലധികം കേസുകളുണ്ട്.
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഉൾപ്പെടെ മോഷണസംഘത്തിലെ നാല് പേർ പിടിയിൽ. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാത്രികാല മോഷണങ്ങളും പിടിച്ചുപറിയും പതിവാക്കിയവരാണ് പിടിയിലായിരിക്കുന്നത്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ ( 18), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്നിവരെയാണ് പൊലീസ് വലയിലാക്കിയത്. ആറു പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഇരുപതിലധികം കേസുകളുണ്ട്.
ബൈക്കുകൾ മോഷ്ടിച്ച് നമ്പര്‍ ഇളക്കി മാറ്റി സ്വന്തമെന്ന രീതിയിൽ ഉപയോഗിക്കുന്നതാണ് രീതി. പിന്നീട് വിൽപ്പന നടത്തും. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മോഷണവും പിടിച്ചുപറിയും പതിവായത് ആളുകൾക്കിടയിൽ ഭീതി പരത്തിയിരുന്നു. ഇതിന്‍റെ പിന്നാലെ പൊലീസ് ഇവർക്കായി അന്വേഷണവും ഊർജിതമാക്കി. വിവിധ പ്രദേശങ്ങളിലെ ആമസോൺ, ഫ്ലിപ്പ് കാർട്ട് ഹബ്ബുകളിലും കൊറിയർ സ്ഥാപനങ്ങളിലുമടക്കം ഇവർ മോഷണം നടത്തിയിരുന്നതായി സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിന്നും വ്യക്തമായിരുന്നു. മൂന്ന് മാസത്തിലധികം നടത്തിയ നിരീക്ഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.
advertisement
നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ മോഷണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച് പരമാവധി തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചു.ക്രൈം കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒ.മോഹന്‍ദാസ് എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ വി സുമേഷ് എന്നിവരാണ് ക്രൈം സ്ക്വാഡിലുള്ളത്.
advertisement
പ്രായം തികയാത്തതിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടികളെയും പ്രതികൾ കവർച്ചയ്ക്ക് കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടഭക്ഷണവും ലഹരിയുമാണ് പ്രതിഫലമെന്ന രീതിയിൽ നല്‍കിയിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Location :
First Published :
January 05, 2021 6:49 AM IST