കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒളിവില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും നോക്കിയ ശേഷം കടയുടെ പുറത്തുവെച്ച പെട്ടികളില്‍ നിന്ന് മാമ്പഴങ്ങൾ എടുക്കുകയായിരുന്നു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബാണ് ഒളിവിൽ പോയത്. കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ പാറത്തോട് വെച്ചാണ് പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മമ്പഴം ഇയാൾ മോഷ്ടിച്ചത്.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും നോക്കിയ ശേഷം കടയുടെ പുറത്തുവെച്ച പെട്ടികളില്‍ നിന്ന് മാമ്പഴങ്ങൾ എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ഷിഹാബ് ഇത്തരത്തില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞു.
പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ#Crime #keralapolice pic.twitter.com/rPvRL9XkOM
— News18 Kerala (@News18Kerala) October 4, 2022
advertisement
സിസിവി ദൃശ്യങ്ങളില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് വ്യക്തമായത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. സംഭവശേഷം ഷിഹാബ് ഒളിവിലാണെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നു.
Location :
First Published :
October 04, 2022 7:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഒളിവില്‍