പൊലീസ് ഉദ്യോഗസ്ഥൻ കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ചു; CCTV കുടുക്കി

Last Updated:

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചയായിരുന്നു മോഷണം നടത്തിയത്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.  മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബാണ് മോഷണം നടത്തിയത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചയായിരുന്നു മോഷണം നടത്തിയത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളില്‍ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ഷിഹാബ് ഇത്തരത്തില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് സിസിടിവി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.
advertisement
സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് വ്യക്തമായത്. തിരിച്ചറിഞ്ഞതോടെ ഷിഹാബ് ഒളിവില്‍ പോയെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ഉദ്യോഗസ്ഥൻ കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ചു; CCTV കുടുക്കി
Next Article
advertisement
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
  • മുസ്ലിം ലീഗ് നേതാവ് ഉമ്മർ ഫറൂഖ് ബിജെപിയിൽ ചേർന്നു, ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറ്റം.

  • ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമ്മർ ഫറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം 11ന്.

View All
advertisement