പ്രണയപ്പകയിൽ ക്രൂരത; വീട്ടിലെത്തി വിഷ്ണുപ്രിയയുടെ കഴുത്തിന് വെട്ടി; കുറ്റം സമ്മതിച്ച് പ്രതി

Last Updated:

പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാംജിത്താണ് പൊലീസ് പിടിയിലായത്. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. കയ്യിൽ ആയുധം കരുതിയാണ് പ്രതി വീട്ടിലെത്തിയത്. വീടിനകത്തേക്ക് കയറിയശേഷം വിഷ്ണുപ്രിയയുടെ കഴുത്തിന് ആദ്യം വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുപ്രിയയുടെ കൈയിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തില്‍ വെട്ടി മരണം ഉറപ്പിച്ചു.
ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പ്രതിയെ സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് മാനന്തേരി സ്വദേശി ശ്യംജിത്തിന്റെ ടവർ ലോക്കേഷനും പോലിസ് പരിശോധിച്ചു.
advertisement
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയപ്പകയിൽ ക്രൂരത; വീട്ടിലെത്തി വിഷ്ണുപ്രിയയുടെ കഴുത്തിന് വെട്ടി; കുറ്റം സമ്മതിച്ച് പ്രതി
Next Article
advertisement
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
  • * ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപ്പിച്ച് ഇന്ത്യ; 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ട്.

  • * 52-ാം സെഞ്ച്വറിയുമായി കോഹ്ലി തിളങ്ങി; 120 പന്തിൽ 135 റൺസ് നേടി. രോഹിത് 57, രാഹുൽ 60 റൺസ് നേടി.

  • * ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ തകർപ്പൻ ബൗളിംഗ്; യാദവ് 4 വിക്കറ്റ് വീഴ്ത്തി.

View All
advertisement