രണ്ടു സംഭവങ്ങളിലായി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ
- Published by:user_57
- news18-malayalam
Last Updated:
പരിയാരത്തും തലശ്ശേരിയിലും നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലെ പ്രതികളാണ് പിടിയിയിലായത്
പരിയാരത്തും തലശ്ശേരിലും നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പെൺകുട്ടികളുടെ ചിത്രം ദൃശ്യം പ്രചരിപ്പിച്ച പ്രതികൾ പോലീസ് പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് കണ്ണൂർ പരിയാരം ശ്രീസ്ഥ സ്വദേശി സച്ചിനെ (28) പോലീസ് പിടികൂടി.
പതിനാലുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ളീലമാക്കി പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു എന്നാണ് പരാതി. പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തിൽ ലഭിച്ചത്. മോർഫ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിമുഴക്കിയതായി പരാതിയിൽ പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. എസ്.ഐ. രൂപ മധുസൂദനൻ, അഡീഷണൽ എസ്.ഐ. പുരുഷോത്തമൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ, കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.
advertisement
തങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ട കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജേഷ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വകാര്യ ബസ് കണ്ടക്ടറായ അനീഷ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രങ്ങളാണ് പകർത്തിയത്. ഇതിന് പിന്നാലെയാണ് കമിതാക്കളുടെ പുതിയ പരാതി ലഭിച്ചത്.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
advertisement
വീഡിയോ അപ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ശേഖരിച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ പ്രതി ഇന്റര്‍നെറ്റ് വഴിയാണ് കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. അയല്‍വാസിയായ മറ്റൊരു കുട്ടിയുടെ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഇയാള്‍ കുട്ടിയുമായി ചാറ്റ് ചെയ്യുകയും ഫോട്ടോ കൈക്കലാക്കുകയും ചെയ്തത്. 13 കാരിയായ കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇയാള്‍ നിരോധിത ആപ്പ് വഴി പലര്‍ക്കും അയച്ചു കൊടുത്തിരുന്നു.
advertisement
ഇന്ത്യയില്‍ നിരോധിച്ച ഒരു ആപ്ലിക്കേഷന്‍ വഴിയാണ് പ്രതി മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ച് നല്‍കിയിരുന്നത്. ഇത് പോലീസിനോ സൈബര്‍ സെല്ലിനോ കണ്ടെത്തുക വിഷമകരമായിരുന്നു. മൊബൈല്‍ ടെക്‌നീഷ്യനായിരുന്ന പ്രതി വളരെ കരുതലോടെയാണ് കൃത്യങ്ങള്‍ ഓരോന്നും ചെയ്തിരുന്നത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Location :
First Published :
May 24, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടു സംഭവങ്ങളിലായി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ