രാത്രി 12 മണിക്കുശേഷം മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്
കൊച്ചി: ‘ആക‌്ഷൻ ഹീറോ ബിജു’ സിനിമയിലൂടെ ശ്രദ്ധേയനായ ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബിയറുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരായിരുന്നു ‘അൽകു’. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി.
അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഇയാൾ സെൽഫി പകർത്തിയിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്.
advertisement
Summary: 0The Ernakulam Excise Range team has arrested Shafeeq (known by his nickname 'Alku'), a junior artist famous for his role in the movie Action Hero Biju, for operating an illegal liquor distribution network. Excise officials seized 52 liters of alcohol, including 15 liters of Indian Made Foreign Liquor (IMFL) and 58 bottles (37.7 liters) of beer. The car used for deliveries was also confiscated.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 18, 2026 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി 12 മണിക്കുശേഷം മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി പിടിയിൽ










