പബ്ജി കളിക്കുന്നത് എതിർത്ത അമ്മയെ കൊലപ്പെടുത്തിയ 16 കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
പബ്ജി കളിക്കുന്നത് എതിർത്തതിനെ തുടർന്ന് അമ്മയെ വെടിവെച്ചു കൊന്നുവെന്നാണ് കേസ്
അലഹബാദ്: പബ്ജി കളിക്കുന്നത് എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജുവനൈൽ ഹോമിൽ കഴിയുന്ന ആൺകുട്ടിക്ക് ജാമ്യം അനുവദിച്ചത്.
ആൺകുട്ടി നൽകിയ ജമ്യാപേക്ഷ പോക്സോ കോടതിയായ അഡീഷണൽ ഡിസ്ട്രിക്ട് -സെഷൻ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ശ്രീ പ്രകാശ് ആണ് കുട്ടിക്ക് ജാമ്യം അനുവദിച്ചത്. കുട്ടി അമ്മയെ കൊന്നു എന്നതിന് ദൃക്സാക്ഷികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്.
Also Read- രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും; അപകീർത്തിക്കേസിൽ ഇടക്കാല സ്റ്റേ ഇല്ല
2022 ജൂൺ 8 മുതൽ ജുവനൈൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോമിലാണ് കുട്ടി കഴിയുന്നത്. മകനെ നിരീക്ഷിക്കുമെന്നും നല്ല പെരുമാറ്റം പഠിപ്പിക്കുമെന്നും പിതാവ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
Also Read- തിരുവനന്തപുരം അരുവിക്കരയിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ
കുട്ടിയുടെ പിതാവിന്റെ അമ്മയാണ് പരാതിയിലാണ് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയത്. കുട്ടി പബ്ജി കളിക്കുന്നത് എതിർത്തതിനെ തുടർന്ന് മരുമകൾക്കു നേരെ പേരക്കുട്ടി വെടിയുതിർക്കുകയായിരുന്നുവെന്നാണ് മൊഴി.
എന്നാൽ, സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലെന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് കുട്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കേട്ടുകേൾവി മൊഴികളുടെ അടിസ്ഥാനത്തിലാണ് മുത്തശ്ശി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പറയുന്നു.
Location :
Allahabad,Allahabad,Uttar Pradesh
First Published :
May 02, 2023 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പബ്ജി കളിക്കുന്നത് എതിർത്ത അമ്മയെ കൊലപ്പെടുത്തിയ 16 കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി