ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവർച്ചയും ബൈക്ക് മോഷണവും; 25ഓളം കേസുകളിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Last Updated:

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനഞ്ചോളം സ്റ്റേഷനുകളിലെ 25ഓളം മോഷണക്കേസുകളിൽ അരുൺകുമാർ പ്രതിയാണ്

കൊല്ലം: കവർച്ചയും പോക്സോയും ഉൾപ്പടെ 25ഓളം കേസുകളിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പരവൂർ നഗരസഭയിലെ ആംബുലൻസ് കരാർ ഡ്രൈവറായ കൊല്ലം മയ്യനാട് മണ്ണാറത്ത് വീട്ടിൽ വിജയന്‍റെ മകൻ അരുൺകുമാർ(26) ആണ് അറസ്റ്റിലായത്. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടറ കുളത്തൂർക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തിലാണ് അരുൺകുമാറിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിലാണ് പ്രതി കവർച്ചയും മോഷണവും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായത്. കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കൊച്ച് പുതിയകാവ്, ആദിച്ചനല്ലൂർ, ചാത്തന്നൂർ ഉൾപ്പടെ പത്തോളം ക്ഷേത്രങ്ങളിൽ ഇയാൾ ഉൾപ്പെടുന്ന സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ പതിനഞ്ചോളം ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനഞ്ചോളം സ്റ്റേഷനുകളിലെ 25ഓളം മോഷണക്കേസുകളിൽ അരുൺകുമാർ പ്രതിയാണ്.
കൊട്ടറ കുളത്തൂർക്കാവ് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികളിൽനിന്നാണ് അരുൺകുമാറിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽനിന്ന് നിരവധി ആഡംബര ബൈക്കുകളും സംഘം മോഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് മോഷ്ടിച്ച ആഡംബര ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതിയെ പൂയപ്പള്ളി പൊലീസ് സാഹസികമായി പിടികൂടിയത്.
advertisement
Also Read- വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ ഇരുപതോളം പേർ ചേർന്ന് മർദിച്ചു; യുവതിയുടെ അയൽവാസി അറസ്റ്റിൽ
അരുൺകുമാറിനെതിരെ നിലവിൽ ഒരു പോക്സോ കേസും റെയിൽവേ പുറമ്പോക്കിലെ ഇരുമ്പുകമ്പിയും മറ്റും മോഷ്ടിച്ച കേസും നിലവിലുണ്ട്. പൂയപ്പള്ളി എസ്.എച്ച്.ഒ ബിജു എസ്.ടിയുടെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, സിപിഒമാരായ അൻവർ, മുരുകേഷ്, അനീഷ്, വിഷ്ണു, വിജീഷ്, ചന്ദ്രകുമാർ, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നുതന്നെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവർച്ചയും ബൈക്ക് മോഷണവും; 25ഓളം കേസുകളിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement