തേങ്കുറിശ്ശിയിലേത് ദുരഭിമാനക്കൊല തന്നെ: അനീഷിനെ കുത്തിയ കത്തി വൃത്തിയാക്കിയത് തണ്ണിമത്തൻ മുറിച്ചെന്ന് കുറ്റപത്രം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതികളുടെ കുത്തിൽ അനീഷിന്റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപോയി. ശരീരത്തിൽ മൊത്തം 12 മുറിവേറ്റു.
പാലക്കാട്: തേങ്കുറുശിയിൽ അനീഷി(25)ന്റെ കൊലപാതകം ദുരാഭിമാനക്കൊലയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർ കൊലപാതകത്തിന് മുൻപ് ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡിസംബർ 25ന് വൈകിട്ട് ആറരയോടെയാണ് തേങ്കുറുശി മാനാംകുളമ്പിൽ വച്ച് അനീഷിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പടുത്തിയത്.
സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ ജാതിയിലും സമ്പത്തിലും താഴ്ന്ന കുടുംബത്തിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിവാഹശേഷം അനീഷിനെ ഇരുവരും പലപ്പോഴായി ഭീഷണിപ്പെടുത്തി. കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. സുരേഷ്കുമാർ അനീഷിന്റെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സി. ജോൺ നൽകിയ കുറ്റപത്രത്തിലുള്ളത്.
advertisement
അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാർ തണ്ണിമത്തൻ മുറിച്ചാണ് വൃത്തിയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ കുത്തിൽ അനീഷിന്റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപോയി. ശരീരത്തിൽ മൊത്തം 12 മുറിവേറ്റു. അക്രമത്തിന് ഉപയോഗിച്ച ഉപകരണങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്റെ രക്തമുണ്ടായിരുന്നു.
advertisement
ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. കുറ്റപത്രം നൽകിയതായി ഡി വൈ എസ് പി അറിയിച്ചിരുന്നു. അച്ഛനും അമ്മാവനും ശിക്ഷിക്കപ്പെടണം. എവിടെപോയാലും ജാമ്യം ലഭിക്കരുത്. ജോലി തേടി എംഎൽഎ മുഖേനയും മുഖ്യമന്ത്രിക്കും പ്രത്യേകം അപേക്ഷ നൽകിയതായും ഹരിത പറഞ്ഞു. ബിബിഎ അവസാന വർഷ വിദ്യാർഥിയായ ഹരിത ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം തന്നെയുണ്ടാകുമെന്ന തീരുമാനത്തിലാണ്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കു കഠിനശിക്ഷ ലഭിക്കണമെന്നും അവർ ഇനി പുറംലോകം കാണരുതെന്നും അനീഷിന്റെ പിതാവ് അറുമുഖൻ പറഞ്ഞു.
advertisement
Key Words: Palakkad, Thenkurissi, Thenkuriss Honour Killing, Honour Killing, Aneesh, Haritha
Location :
First Published :
March 11, 2021 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തേങ്കുറിശ്ശിയിലേത് ദുരഭിമാനക്കൊല തന്നെ: അനീഷിനെ കുത്തിയ കത്തി വൃത്തിയാക്കിയത് തണ്ണിമത്തൻ മുറിച്ചെന്ന് കുറ്റപത്രം