കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്വർണ കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ നിന്നും എത്തിയ മൂന്നാമത്തെ സംഘത്തിലെ അംഗം ആണ് അബ്ദുൽ നാസർ എന്ന് പോലീസ് പറയുന്നു.
മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.താമരശ്ശേരി സ്വദേശി അരയറ്റുംചാലിൽഅബ്ദുൾ നാസർ എന്ന ബാബു ആണ് അറസ്റ്റിലായത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ നിന്നും എത്തിയ മൂന്നാമത്തെ സംഘത്തിലെ അംഗം ആണ് അബ്ദുൽ നാസർ എന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഇയാൾ ഒരു സംഘത്തോട് ഒപ്പം കരിപ്പൂർ എത്തിയിരുന്നു. ഈ സംഘത്തിലെ തലവനെയും മറ്റ് അംഗങ്ങളെയും പിടികൂടാൻ ഉണ്ട്. വിദേശത്ത് നിന്നുള്ള നിർദേശ പ്രകാരമാണ് ഇവരും കരിപ്പൂരിൽ എത്തിയത്.
ജൂൺ 21 ന് പുലർച്ചെ കസ്റ്റംസ് പിടികൂടിയ 2.3 കിലോ സ്വർണത്തിന് വേണ്ടി കൊടുവള്ളിയിൽ നിന്ന് തന്നെ മൂന്ന് സംഘവും കൊടുവള്ളി സംഘം നിർദേശിച്ചത് പ്രകാരം ചെർപ്പുളശ്ശേരി സംഘവും കണ്ണൂരിൽ നിന്നും അർജുൻ ആയങ്കിയും എത്തിയിരുന്നു. സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ 07 പേരെയും റിയാസിൻ്റെ സംഘത്തിലെ 03 പേരെയും ചെർപ്പുളശ്ശേരി സംഘത്തിലെ 02 പേരെയും ഇനി പിടികൂടാൻ ഉണ്ട്. ഇത് വരെ 17 പേരാണ് കേസിൽ അറസ്റ്റിൽ ആയിട്ടുള്ളത്.
കരിപ്പൂരിൽ കഴിഞ്ഞ മാസം 21 ന് കസ്റ്റംസ് മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് മൂന്നോ നാലോ സംഘങ്ങൾ ആണ് പണം മുടക്കിയത് എന്നാണ് പോലീസ് നിഗമനം. 2.33 കിലോ 24 കാരറ്റ് സ്വർണം ആണ് എന്ന് കോഫീ മെഷീനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഈ കള്ളക്കടത്തിന് പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ കടത്ത് നടത്തുന്നവരാണ് എന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു. ഒന്നിച്ച് പണം മുടക്കി വലിയ തൂക്കത്തിൽ സ്വർണം നാട്ടിൽ എത്തിക്കുക. അതിന് ശേഷം പിന്നീട് വീതിച്ച് എടുക്കുക.ഇങ്ങനെ ആയിരുന്നു അവരുടെ ഉദ്ദേശം എന്നും പോലീസ് നിരീക്ഷിക്കുന്നു.കടത്താൻ ശ്രമിച്ച സ്വർണത്തിന് ഇത്രയും അധികം മൂല്യം ഉള്ളത് കൊണ്ടാണ് ഇത് മറ്റാരും തട്ടിയെടുക്കാതെ കൊടുവള്ളിയിൽ എത്തിക്കാൻ ഇത്രയും അധികം ആളുകളെ കള്ളക്കടത്ത് സംഘങ്ങൾ തയ്യാറാക്കിയതും.
advertisement
കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത് ഇവരുടെ അറിയാൻ വൈകിയത് ആണ് ഒരർഥത്തിൽ ഇവരുടെ എല്ലാ പദ്ധതികളും തെറ്റിച്ചതും ഇവരെ നിയമത്തിന് മുൻപിൽ എത്തിച്ചതും. കണ്ണൂർ സംഘം സ്വർണം തട്ടിയെടുത്ത് എന്ന് കരുതി ചെർപ്പുളശ്ശേരി സംഘം അവരെ പിന്തുടർന്നതും തുടർന്ന് ഉണ്ടായ അപകടവും ആണ് ഇപ്പോഴത്തെ കേസുകൾക്കും അന്വേഷണത്തിനും അറസ്റ്റുകൾക്കും എല്ലാം അടിസ്ഥാനം.
സ്വർണ കവർച്ച ആസൂത്രണ കേസ് ഇത് വരെ
advertisement
രാമനാട്ടുകര അപകടത്തിൽ ചെർപ്പുളശ്ശേരി സംഘത്തിലെ അഞ്ചു പേരാണ് മരിച്ചത് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് അവർ. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ചെർപ്പുളശ്ശേരി സംഘത്തിലെ മുബഷിർ ,സുഹൈൽ , ഹസൻ ,ഫൈസൽ ,ഫയാസ് , സലീം , ഷാനിദ്, മുസ്തഫ എന്നിവരെ പിടികൂടി. പരാതിക്കാർ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇവർക്ക് എതിരെ കവർച്ച ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തത്.അവരുടെ മൊബൈൽ ഫോൺ അടിസ്ഥാനമാക്കി ആയിരുന്നു പിന്നത്തെ അന്വേഷണം.
advertisement
ഇത് ചെന്നെത്തിയത് കൊടുവള്ളി സംഘങ്ങളിൽ. സൂഫിയാൻ , സഹോദരൻ ഫിജാസ്, ഇവരുടെ സുഹൃത്തും മഞ്ചേരി സ്വദേശിയും ആയ ശിഹാബ് എന്നിവരെ ദിവസങ്ങൾക്ക് ഉള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളിയിൽ നിന്നും വന്ന റിയാസിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് പിന്നീട് വലയിലായത്.കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായറിയാസ് , മുഹമ്മദ് ബഷീർ , മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഫാസിൽ , ഷംസുദ്ദീൻ എന്നിവരെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആണ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ആണ് ഇപ്പൊൾ കൊടുവള്ളിയിൽ നിന്നുള്ള മറ്റൊരു സംഘത്തിലെ അംഗം ആയ അബ്ദുൽ നാസർ ഇപ്പൊൾ അറസ്റ്റിൽ ആയത്.
Location :
First Published :
July 05, 2021 10:52 PM IST