'മർദ്ദിച്ചത് കഞ്ചാവ് വലിച്ച ശേഷം; എന്നെയും വലിക്കാൻ നിർബന്ധിച്ചു': കളമശേരിയിൽ മർദ്ദനമേറ്റ കുട്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"പെൺകുട്ടിയെ കളിയാക്കിയതിനാണ് മർദ്ദനമെന്നാണ് ഇപ്പോൾ പറയുന്നത്. ഇത് നുണയാണ്. കേസ് മറ്റൊരു വഴിക്ക് തിരിച്ചു വിടാനും തല്ലിയതിന് ന്യായീകരണം കണ്ടെത്താനുമാണ് ഇങ്ങനെ പറയുന്നത്''
കൊച്ചി: കഞ്ചാവ് വലിച്ച ശേഷമാണ് കൂട്ടുകാർ ആക്രമിച്ചതെന്നു കളമശേരിയിൽ മർദ്ദനമേറ്റ കുട്ടി. കഞ്ചാവ് ലഹരിയിൽ കൊടിയ മർദ്ദനമാണ് സുഹൃത്തുക്കൾ നടത്തിയത്. "എന്നെയും വലിക്കാൻ നിർബന്ധിച്ചു. പല തവണ കൂട്ടുകാർ കഞ്ചാവ് നിറച്ച ബിഡി തൻറെ ചുണ്ടിൽ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല. വലിക്കാതിരുന്നതിനും തല്ലി..". സമാനതകളില്ലാത്ത ആക്രമണത്തെക്കുറിച്ചാണ് കളമശേരിയിൽ മർദ്ദനമേറ്റ കുട്ടി വിവരിക്കുന്നത്.
"കൂട്ടുകാർ ഒന്നടങ്കം വളഞ്ഞിട്ട് ചവിട്ടി കൂട്ടുകയായിരുന്നു. പലതവണ കുനിച്ച് നിർത്തി മുതുകിൽ കുത്തി. ഉയർന്ന് ചാടി ദേഹത്ത് ചവിട്ടി. കൈകൾ പിടിച്ച് തിരിച്ചു. കുഴഞ്ഞു വീഴുമ്പോൾ ആർത്തട്ടഹസിച്ച് മർദ്ദനം തുടർന്നു. മർദ്ദനമേറ്റ് ഇപ്പോൾ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ്.
കേസിൽ നിന്നും ഒഴിവാകാൻ വേണ്ടി ഇപ്പോൾ വ്യാജ പ്രചാരണം നടത്തുകയാണ്. പെൺകുട്ടിയെ കളിയാക്കിയതിനാണ് മർദ്ദനമെന്നാണ് ഇപ്പോൾ പറയുന്നത്. ഇത് നുണയാണ്. കേസ് മറ്റൊരു വഴിക്ക് തിരിച്ചു വിടാനും തല്ലിയതിന് ന്യായീകരണം കണ്ടെത്താനുമാണ് ഇങ്ങനെ പറയുന്നത്'' - മർദ്ദനമേറ്റ കുട്ടി പറഞ്ഞു.
advertisement
മർദ്ദനമേറ്റ് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലായപ്പോഴാണ് ആശുപത്രിയിൽ ചികിത്സ തേടിയത് . ആദ്യം മരുന്ന് വാങ്ങിച്ച് തിരികെ പോന്നു. തീർത്തും ബുദ്ധിമുട്ട് ആയതോടെ ആലുവയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഇപ്പോൾ ചികിത്സ തുടരുകയാണ് . കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
advertisement
മർദിച്ച സംഘത്തിൽപ്പെട്ട ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റുമാർട്ടം ചൊഴാഴ്ച നടക്കും. തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്മോർട്ടം.
ഗ്ലാസ് ഫാക്ടറി കോളനിയിലെ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പൊലീസ് മർദനവും മാനസീക പീഡനവുമാണ് മരണകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റേ പറഞ്ഞു.
ഡിസിപി യുടെ നേതൃത്വത്തിൽ മരിച്ച കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി . കേസിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും ഡിസിപി ശേഖരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് സർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്.
Location :
First Published :
January 25, 2021 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മർദ്ദിച്ചത് കഞ്ചാവ് വലിച്ച ശേഷം; എന്നെയും വലിക്കാൻ നിർബന്ധിച്ചു': കളമശേരിയിൽ മർദ്ദനമേറ്റ കുട്ടി