ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ച അക്രമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കയ്യിൽ കിട്ടിയ ഷേവിങ് ബ്ലേഡ് കൊണ്ട് അക്രമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു
ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച് യുവതി. ബിഹാറിലെ ബാങ്ക ജില്ലയിലാണ് സംഭവം. രാത്രിയിൽ കിടന്നുറങ്ങിയ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പീഡനത്തിന് ഇരയാക്കിയത്.
ആത്മരക്ഷാർത്ഥമാണ് യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇരുപത്തിയേഴുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചതും പൊലീസാണ്.
Also Read- സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
പീഡനം ചെറുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കയ്യിൽ കിട്ടിയ ഷേവിങ് ബ്ലേഡ് കൊണ്ട് അക്രമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഇതോടെ അലറി വിളിച്ച് ഇയാൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. യുവതിയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ സ്ഥലത്തെത്തിയത്. ഇതിനിടയിൽ അക്രമി വീട്ടിൽ നിന്നും ഇറങ്ങിയോടി.
advertisement
Also Read- അവിഹിതബന്ധത്തിൽ തർക്കം; പിതാവിനെ മകൻ കൊലപ്പെടുത്തി; സഹായിച്ചത് പിതാവ് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങള്‍
അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കേസെടുത്ത പൊലീസ് പിന്നാലെ യുവാവിനെ പിടികൂടുകയും ചെയ്തു. ഉറങ്ങാൻ കിടക്കുമ്പോൾ വീടിന്റെ മുകൾ നിലയിലെ വാതിൽ അകത്ത് നിന്ന് പൂട്ടാൻ മറന്നുവെന്നും അതിലൂടെയാണ് അക്രമി വീടിനുള്ളിലേക്ക് കടന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.
യുവാവിന്റെ ജനനേന്ദ്രിയം പാതി മുറിഞ്ഞ അവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതിയെ മെഡിക്കൽ പരിശോധനയ്ക്കായി അയച്ചുവെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
Location :
Bihar
First Published :
July 02, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ച അക്രമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു