advertisement

അവിഹിതബന്ധത്തിൽ തർക്കം; പിതാവിനെ മകൻ കൊലപ്പെടുത്തി; സഹായിച്ചത് പിതാവ് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങള്‍

Last Updated:

മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ മകൻ, അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു

പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
ശ്രീനഗർ: അവിഹിതബന്ധത്തിന്റെ പേരിൽ പിതാവിനെ മകൻ കൊലപ്പെടുത്തി. പിതാവ് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ താമസിക്കുന്ന പരംജീത് സിങ് ആണ് കൊല്ലപ്പെട്ടത്. പരംജീതിന്റെ മകൻ വികാസ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പരംജീത് സിങ്ങിനെ കാണാനില്ലെന്ന് കാട്ടി മാർച്ചിൽ കുടുംബം പരാതി നൽകിയിരുന്നു. മൂന്നു മാസത്തോളം പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സെർല ഭാഗ മേഖലയിൽ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് താക്കൂർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.
advertisement
മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ മകൻ, അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടാൻ അമ്മാവനോട് പറയുകയും കള്ളക്കഥകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തുവെന്നും ഇയാൾ പൊലസിനോട് സമ്മതിച്ചു.
advertisement
ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ പിതാവിന്റെ മൊബൈൽ ഫോണും പ്രതി നശിപ്പിച്ചിരുന്നു. പരംജീത് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയിൽ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്തെന്നും രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: A man killed his father over an alleged extramarital affair in Jammu. The accused took help from two brothers of the woman in carrying out the crime.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിതബന്ധത്തിൽ തർക്കം; പിതാവിനെ മകൻ കൊലപ്പെടുത്തി; സഹായിച്ചത് പിതാവ് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങള്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement