HOME /NEWS /Crime / സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ച കേസില്‍ തിരുവനന്തപുരത്തെ ബിജെപി കൗൺസില‍ർ അറസ്റ്റിൽ

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ച കേസില്‍ തിരുവനന്തപുരത്തെ ബിജെപി കൗൺസില‍ർ അറസ്റ്റിൽ

തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറായ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറായ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറായ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    സന്ദീപാനന്ദ ഗിരിയുടെ  ഹോം സ്റ്റേ പരിസരത്തെ വാഹനങ്ങള്‍ കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറാണ് ഗിരികുമാർ. ഗൂഡാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. പ്രവർത്തകനായ കരുമം സ്വദേശി ശബരി അറസ്റ്റിലായിരുന്നു.

    സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസ്; തെളിവുകള്‍ കാണാനില്ലെന്ന് പരാതി

    ലോക്കൽ പോലീസിന് തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതില്‍ സർക്കാരിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

    സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീ വെയ്ച്ചതിൽ ചില ബിജെപി ജില്ല നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ല നേതാവ് കൂടിയായ വി.ജെ.ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പിടിപി നഗർ കൗൺസിലർ കൂടിയാണ് വി.ജെ ഗിരികുമാർ.ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തത് കൂടാതെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരുമായി ഗിരികുമാർ പല തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

    ഹോം സ്റ്റേ കത്തിച്ച കേസ് ‘കൂടുതല്‍ പ്രതികളുണ്ട്; സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞു’; സ്വാമി സന്ദീപാനന്ദഗിരി

    ചില സഹായങ്ങൾ ഇയാൾ ചെയ്തു നൽകിയെന്നും ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചു.അറസ്റ്റിലായ ആർ‌എസ്എസ് പ്രവർത്തകൻ കരകുളം സ്വദേശി ശബരി ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്‌. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.നേരത്തേ അറസ്റ്റിലായ മൂന്നാംപ്രതി കൃഷ്ണകുമാറിൽ നിന്നാണ് ശബരിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം.

    തീവെപ്പ് സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന കുണ്ടമൺ കടവ് സ്വദേശി പ്രകാശ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സദാചാര പ്രശ്നത്തിന്റെ പേരിലായിരുന്നു ആത്മഹത്യ. ആത്മഹത്യയ്ക്ക് പിന്നാലെ പ്രകാശിന്റെ സഹോദരൻ പ്രശാന്ത് ആശ്രമം കത്തിക്കൽ സംഭവത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തൽ നടത്തിയിരുന്നെങ്കിലും പിന്നീട് കോടതിയിൽ മൊഴി മാറ്റിയിരുന്നു

    First published:

    Tags: Crime branch, Sandeepananda giri, Sandeepananda giri ashram case