തിരുവനന്തപുരം: ഹോം സ്റ്റേ കത്തിച്ച കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി. സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞതായും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപാനന്ദഗിരി. കേസിൽ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
തീയിട്ടതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവത്തില്‍ നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദ്യമായി ഒരു അറസ്റ്റ് നടക്കുന്നത്. സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നിഗമനത്തിലുറച്ച് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് ക്രൈംബ്രാഞ്ച്.
ശബരിമല യുവതി പ്രവേശന വിവാദം കത്തിനില്‍ക്കെയാണ് സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേയ്ക്ക് തീപിടിച്ചത്. മുഖ്യമന്ത്രി വരെ സന്ദർശനം നടത്തിയിട്ടും പ്രതികളെ പിടിക്കാനാകാതെ അന്വേഷണം നീണ്ടുപോയി. സ്വയം കത്തിച്ചതാണെന്നും അല്ല ആര്‍എസ്എസുകാരണെന്നുമെല്ലാം പറഞ്ഞു വിവാദങ്ങളും വഴിത്തിരിവുകളും പലതുണ്ടായി.
Also Read-സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ അഗ്നിക്കിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
തീവയ്പ്പ് കേസിലെ പ്രധാനിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന പ്രകാശിന്റെ ആത്മഹത്യാകേസില്‍ കൃഷ്ണകുമാർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.