Sexual Assault| ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

Last Updated:

പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

പനാജി: ഭര്‍ത്താവിനൊപ്പം ഗോവ (Goa) സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ (British woman) ബലാത്സംഗം (rape) ചെയ്തുവെന്ന കേസില്‍ 32 കാരനെ പോലീസ് അറസ്റ്റുചെയ്തു. ഗോവ സ്വദേശിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ (32) ആണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42 കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പൊലീസിന് ലഭിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഗോവ പൊലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടു കൂടി തന്നെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
advertisement
English Summary: A shocking incident was reported in Goa a few days back when a man was arrested by the state police for raping a British woman on a beach in the northern part of the state. The Goa Police arrested the accused in the case on Monday. As per PTI reports, the local police detained a 32-year-old man for allegedly raping a British woman at the famous Sweet Lake near Arambol beach in North Goa. The incident came to light when the middle-aged woman, along with her husband, reported the incident.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Assault| ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement