അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ച് മകള്‍; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു
കൊല്ലം: പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്. സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
advertisement
മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
കോവിഡ് മൂലം വരുമാനമില്ലാതായി; കാന്‍സര്‍ രോഗിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കോഴിക്കോട് വടകരയില്‍ കാന്‍സര്‍ രോഗിയായ (Cancer Patient) ഭാര്യയെ കൊലപ്പെടുത്തി (murder) ഭര്‍ത്താവ് ആത്മഹത്യ (suicide) ചെയ്തു. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അടുത്തിടെ ഭാര്യയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടേണ്ടിയും വന്നിരുന്നു. ഇതാകാം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
advertisement
തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മക്കളില്ലാത്ത ഇരുവരും അനുജനൊപ്പമായിരുന്നു താമസം.
നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടല്‍ നടത്തുകയായിരുന്നു ഗോപാലന്‍ കോവിഡ് കാരണം ഇത് അടച്ചുപൂട്ടിയിരുന്നു. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേത്തുടര്‍ന്ന് ഗോപാലന്‍ മാനസികമായി ഏറെ ബുദ്ധമുട്ട് അനുഭവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Location :
First Published :
June 06, 2022 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ച് മകള്‍; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം