advertisement

സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ

Last Updated:

യാൻബു തുറമുഖത്ത് സ്ഥിതിചെയ്യുന്ന സാംറെഫ് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്

News18
News18
ന്യൂഡൽഹി: സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ. യാൻബു തുറമുഖത്ത് സ്ഥിതിചെയ്യുന്ന സാംറെഫ് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. പുലർച്ചെയായിരുന്നു ആക്രമണം. സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഉൾപ്പെടെയുള്ള ഇറാന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങളുടെ പ്രത്യാക്രമണമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ആക്രമണത്തെ തുടർന്ന് ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക (LNG) പ്ലാന്റുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഉത്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. പലയിടങ്ങളിലും വലിയ തീപ്പിടിത്തങ്ങൾ ഉണ്ടായതായി ഖത്തർ എനർജി അറിയിച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ എണ്ണ, വാതക കേന്ദ്രങ്ങളിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. എണ്ണ ശുദ്ധീകരണശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് തീപിടിത്തമുണ്ടായി.
സമീപ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ രണ്ടാമത്തെ പ്രധാന കയറ്റുമതി കേന്ദ്രമായ ഫുജൈറ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും വ്യോമാക്രമണം നടന്നിരുന്നു. കുവൈറ്റിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെയായിരുന്നു ആക്രമണം.
advertisement
കുവൈറ്റിലെ അതീവ സുരക്ഷാമേഖലകൾക്ക് മുകളിലൂടെ വന്ന ഇറാന്റെ അഞ്ച് ഡ്രോണുകൾ നാഷണൽ ​ഗാർഡ് തകർത്തെറിഞ്ഞു. തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങളുടെ സമീപത്താണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഡ്രോണുകൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ
Next Article
advertisement
മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും 
മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും 
  • മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു

  • പിഴത്തുക അതിജീവിതക്ക് നൽകാനും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി

  • 20 സാക്ഷികളെ വിസ്തരിച്ചു, വിചാരണ പൂർത്തിയായതിനെ തുടർന്ന് പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു

View All
advertisement