കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിന് സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ നേതാവിനുമെതിരെ കേസ്. വടകര മണിയൂരിലെ മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി. പി. ബാബുരാജ് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖല സെക്രട്ടറിയുമായ ലിജീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇരുവരെയും പുറത്താക്കിയെന്ന് സി.പി.എം വടകര ഏരിയ സെക്രട്ടറി ടി. പി. ഗോപാലൻ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഭർതൃമതിയായ യുവതിയാണ് പരാതിക്കാരി. ഇവർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സൂചനയുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ബാബുരാജിനും ലിജീഷിനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് മാസം മുന്‍പ് രാത്രി പതിനൊന്ന് മണിയോടെ ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അതിനുശേഷമാണ് ബാബുരാജിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ ലിജീഷ് വീട്ടിലെത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു.
Also Read-
'സ്വപ്നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതിബാബുരാജ് പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലിജീഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പറയുന്നു. ഈ സമയങ്ങളിൽ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ബാബുരാജും ലിജീഷും ശാരീരികവും മാനസികവുമായും പീഡിപ്പിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി, വടകര ഡി വൈ എസ് പി, വടകര സി ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.
അതേസമയം പീഡനത്തെ കുറിച്ച് യുവതി നേരത്തെ പാർട്ടിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതേ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരം. പൊലീസ് കേസെടുത്തതോടെയാണ് ബാബുരാജിനെയും ലിജീഷിനെ പുറത്താക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്.
കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. വള്ളക്കടവ് ഗംഗ ഭവനില്‍ മുത്തു എന്നു വിളിക്കുന്ന അഖിനേഷ് അശോകി(21)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സെപ്‌റ്റംബര്‍ മുതല്‍ അഖിനേഷ് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണായാണെന്ന് അറിഞ്ഞത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പാണ് കഴക്കൂട്ടം പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.