നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

  'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

  മന്ത്രവാദി​യെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്​തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ്​ പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാട്ന​: സ്വപ്​നത്തിൽ വന്ന്​ തന്നെ നിരന്തരം ബലാത്സംഗം ചെയ്യുന്നതായി മന്ത്രവാദിക്കെതിരെ യുവതിയുടെ പരാതി. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ്​ പൊലീസിൽ രേഖാമൂലം പരാതി നൽകിയത്​. ഈ വർഷം ജനുവരിയിൽ രോഗിയായ മകന്​ ചികിത്സ തേടിയാണ്​ യുവതി മന്ത്രവാദിയുടെ അടുത്തെത്തിയത്​. മരുന്നായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപരമായ പ്രക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. ഇതൊക്കെ കൃത്യമായി അനുഷ്ഠിച്ചിട്ടും 15 ദിവസത്തിനുശേഷം അസുഖം മൂർച്ഛിച്ച്​ മകൻ മരിച്ചുവെന്നും പരാതിയിൽ പറയുന്നു.

   Also Read- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

   മകന്‍റെ അകാല മരണത്തിന് കാരണം തിരക്കി യുവതി മന്ത്രവാദിയുടെ അടുക്കൽ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ്​ ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന്​ യുവതി പറയുന്നു. മരിച്ചുപോയ തന്‍റെ മകൻ വന്ന്​ ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ, പിന്നീട് തന്‍റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന്​ നൽകിയ പരാതിയിൽ പറഞ്ഞു.

   Also Read- കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം: കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ യുവതിക്കായി തിരച്ചിൽ

   രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ്​ നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന്​, മന്ത്രവാദി​യെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്​തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ്​ പറഞ്ഞു.
   "സ്ത്രീ ശരിയായ മാനസിക നിലയിൽ അല്ലെന്നാണ് തോന്നുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്​" -ഔറംഗബാദ്​ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലളിത് നാരായണൻ മാധ്യമങ്ങളോട്​ പറഞ്ഞു.

   Also Read- രണ്ടു വർഷമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച മധ്യവയസ്ക്കനെ പെൺകുട്ടി വെടിവെച്ചുകൊന്നു

   English Summary: A woman in Bihar has accused an occultist of 'repeatedly raping her in her dreams'. The woman, who is from Aurangabad district in Bihar, approached local police with a complaint alleging the same. The woman claimed that she approached the occultist in order to seek a cure for her sick son in January this year. The occultist gave her a mantra and asked her to follow a ritual process, the woman said. However, her son died 15 days later of an unspecified illness.
   Published by:Rajesh V
   First published:
   )}