ഭാര്യയെയും നാല് കുട്ടികളെയും രാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്

Last Updated:

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് രാത്രിയിൽ ഇറക്കിവിട്ടത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. മലപ്പുറം വണ്ടൂർ നടുവത്താണ് സംഭവം. ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്‍റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് യുവതിയെയും കുട്ടികളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു.
ഭർത്താവ് ഷമീർ മദ്യപിച്ച് വീട്ടിലെത്തി മർദിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് വണ്ടൂര്‍ പൊലീസ് കേസെടുത്തത്.
advertisement
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം യുവതി ഒളിച്ചോടിയ സംഭവം; ഇരുവരും അറസ്റ്റിൽ
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരീ ഭർത്താവും അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിൽനിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പൊലീസാണ് പിടികൂടിയത്. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന ഐശ്വര്യ (28), ഇവരുടെ സഹോദരീ ഭർത്താവ് ചാല രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സൻജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടൻനടയ്ക്കടുത്തുള്ള ഭർതൃഗൃഹത്തിൽനിന്ന് കഴിഞ്ഞ 22നാണ് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി.
advertisement
Also Read- ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് വഞ്ചിക്കപ്പെട്ടു; യുവാവിന് നഷ്ടമായത് 70,000 രൂപ
വെസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. രാത്രിയിൽ റെയിൽവെ പൊലീസിൽനിന്നാണ് വെസ്റ്റ് പൊലീസിന് വിവരം ലഭിച്ചത്. റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
advertisement
Also Read- രണ്ടാമത് വിവാഹം ചെയ്യാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു
പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേർക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെയും നാല് കുട്ടികളെയും രാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement