ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് വഞ്ചിക്കപ്പെട്ടു; യുവാവിന് നഷ്ടമായത് 70,000 രൂപ

Last Updated:

ഹൈദരാബാദിൽ രാത്രി മദ്യശാലകൾ തുറക്കില്ലെന്ന് കരുതി ഇന്റർനെറ്റിൽ കണ്ട നമ്പരിലേക്ക് വിളിക്കുകയായിരുന്നു

News18- പ്രതീകാത്മക ചിത്രം
News18- പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത യുവാവിന് നഷ്ടമായത് 70,000 രൂപ. ഹൈദരാബാദിലാണ് സംഭവം. ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്യുന്ന സംവിധാനം ഉപയോഗിക്കുന്നതിനിടിയിലാണ് യുവാവ് തട്ടിപ്പിന് ഇരയായത്. ജൂൺ പതിനാലിനായിരുന്നു സംഭവം.
ഗ്രേറ്റർ നോയിഡയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനുരാഗ് പ്രസാദ് ആണ് തട്ടിപ്പിന് ഇരയായത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇയാൾ ഹൈദരാബാദിൽ എത്തിയത്. ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലുള്ള ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
രാത്രി സമയത്ത് മദ്യശാലകൾ അടക്കുമെന്ന് കരുതിയാണ് ഇയാൾ ഓൺലൈനിൽ മദ്യം ഓർഡർ ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. തുടർന്ന് ലഭിച്ച ഒരു നമ്പരിൽ വിളിച്ച് ഓർഡർ ചെയ്യുകയായിരുന്നു.
പ്രശാന്ത് തന്റെ ഫോണിൽ നിന്ന് ഇന്റർനെറ്റിൽ നിന്നും ലഭിച്ച നമ്പരിലേക്ക് വിളിച്ചു. ഫോൺ എടുത്തയാൾ മദ്യം ഹോട്ടൽ റൂമിലേക്ക് എത്തിക്കാമെന്ന് സമ്മതിച്ചു. ഇതിനു മുമ്പായി പണം നൽകണമെന്നും അറിയിച്ചു. ഇതുപ്രകാരം പ്രശാന്ത് തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും ഒടിപിയും നൽകുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
advertisement
You may also like:😆 ഇമോജി ഉപയോഗിക്കുന്നത് ഹറാമെന്ന് മുസ്ലിം പണ്ഡിതൻ; ഫേസ്ബുക്ക് പോസ്റ്റിന് താഴെ 😆 റിയാക്ഷനുമായി ട്രോളൻമാർ
ഇതിന് പിന്നാലെ പ്രശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 70,0000 നഷ്ടമായി. പണം നഷ്ടമായതോടെ പ്രശാന്ത് നമ്പരിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പിന്നീട് കോൾ കണക്ടായില്ലെന്ന് പരാതിയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
You may also like:'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം പെൺകുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.
advertisement
നേരത്തെ പെൺകുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് വഞ്ചിക്കപ്പെട്ടു; യുവാവിന് നഷ്ടമായത് 70,000 രൂപ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement