ഫീസ് അടയ്ക്കാത്തതിന് 12 വയസ്സുള്ള ആൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തിയെന്നാരോപിച്ച് അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമെതിരെ കേസ്. തന്റെ മക്കളായ എട്ടാം ക്ലാസിൽ പഠിക്കുന്ന 12 വയസുകാരനെയും ഇളയ സഹോദരനെയും സ്‌കൂൾ അധികൃതർ ഉപദ്രവിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയാണ് സബർബൻ വക്കോല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് കുട്ടികളുടെ അമ്മ പരാതി നൽകിയത്.
ചില സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മൂത്ത മകന്റെ വാർഷിക ഫീസായ 7,500 രൂപ അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. തന്റെ ഭർത്താവ് ക്ഷയ രോഗിയായതിനാൽ ജോലി ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, നടപ്പ് അധ്യയന വർഷത്തെ ഫീസ് അടക്കാത്തതിനാൽ കഴിഞ്ഞ നാല് മാസമായി കുട്ടിയെ ക്ലാസ് മുറിക്ക് പുറത്താണ് ഇരുത്തുന്നതെന്നും യുവതി പരാതിയിൽ പറഞ്ഞു. ഇതിൽ വിഷമിച്ച് കുട്ടി പലപ്പോഴും കരഞ്ഞുകൊണ്ടാണ് വീട്ടിൽ എത്താറുള്ളതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ജനുവരിയിൽ നടന്ന യൂണിറ്റ് ടെസ്റ്റ് എഴുതാനും സ്‌കൂൾ അധികൃതർ കുട്ടിയെ അനുവദിച്ചില്ല.
Also read-യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയിൽ; ഒരാൾ കസ്റ്റഡിയിൽ
2000-ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 23 (കുട്ടികളോടുള്ള ക്രൂരത) പ്രകാരം രണ്ട് അധ്യാപകർക്കും ഒരു സ്‌കൂൾ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ അന്വേഷണം നടക്കുന്നുണ്ടെന്നും കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.