തിരുവനന്തപുരം: പീഡന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയായ അധ്യാപികയാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്.
എംഎൽഎ തന്നെ മർദ്ദിച്ചെന്നു കാട്ടി ഇവർ കോവളം പൊലീസിലും പരാതി നൽകിയിരുന്നു. സെപ്റ്റംബർ 14ന് എംഎൽഎ മർദിച്ചെന്നു കാട്ടി 28നാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതി ഒത്തുതീർക്കാൻ കോവളം സർക്കിൾ ഇൻസ്പെക്ടർ ഇടപെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also Read-
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവതിയുടെ മൊഴിഎൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവതിയുടെ മൊഴി. കോവളം എസ്എച്ച്ഒ ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് യുവതി മൊഴി. എൽദോസ് കുന്നപ്പിള്ളി പണം വാഗ്ദാനം ചെയ്തത് എസ്എച്ച്ഒയുടെ സാന്നിധ്യത്തിലെന്നും യുവതി.
പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകിയിരുന്നു. കേസ് പിൻവലിക്കാൻ തയാറാകത്തതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതി.
Also Read-
സുഹൃത്തായ യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് സൂചനഎൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതിയുടെ മൊഴി. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.
ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും മൊഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.