എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവതിയുടെ മൊഴി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവളം എസ്എച്ച്ഒ കേസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് യുവതി മൊഴി.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവതിയുടെ മൊഴി. കോവളം എസ്എച്ച്ഒ ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് യുവതി മൊഴി. എൽദോസ് കുന്നപ്പിള്ളി പണം വാഗ്ദാനം ചെയ്തത് എസ്എച്ച്ഒയുടെ സാന്നിധ്യത്തിലെന്നും യുവതി.
പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകിയിരുന്നു. കേസ് പിൻവലിക്കാൻ തയാറാകത്തതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതി.
എൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതിയുടെ മൊഴി. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.
advertisement
ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും മൊഴി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് യുവതിയുടെ മൊഴി