അവിഹിതം സംശയിച്ച് സഹസംവിധായകൻ ഭാര്യയെ കൊലപ്പെടുത്തി
Last Updated:
അതേസമയം ഗോപാലകൃഷ്ണൻ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു
ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ് സിനിമയിലെ സഹസംവിധായകൻ അറസ്റ്റിലായി. ഗോപാലകൃഷ്ണൻ(51) എന്നയാളാണ് അറസ്റ്റിലായത്. മൃതശരീരം കഷണങ്ങളാക്കി വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തന്നേക്കാൾ പ്രായം കുറഞ്ഞ ഭാര്യ സന്ധ്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്താലാണ് കൊല നടത്തിയതെന്ന് ഗോപാലകൃഷ്ണൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പൊങ്കൽ ദിവസം ചെന്നൈയിലെത്തിയ ഭാര്യയുമായി അവിഹിതബന്ധത്തെ ചൊല്ലി ഗോപാലകൃഷ്ണൻ വഴക്കുണ്ടാക്കി. പിറ്റേദിവസവും വഴക്ക് തുടർന്ന്. രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ ഗോപാലകൃഷ്ണൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറ്റാരും അറിയാതിരിക്കാൻ മൃതദേഹം പല കഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു കാലുകളും ഒരു കൈയും കോടമ്പാക്കം പെരുങ്കുടുയിൽനിന്നാണ് കണ്ടെടുത്തത്. കോർപറേഷൻ മാലിന്യം ശേഖരണ കേന്ദ്രത്തിൽനിന്ന് ജീവനക്കാരാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണന്‍റെ ഭാര്യ സന്ധ്യ(39)യാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ജാഫർഖാൻപേട്ടിലെ വസതിയിൽനടത്തിയ റെയ്ഡിനൊടുവിലാണ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
അതേസമയം ഗോപാലകൃഷ്ണൻ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്ന ഗോപാലകൃഷ്ണൻ തനിച്ച് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചുവെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാകാണ് ഇയാൾ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിവാഹശേഷം 2010ൽ സന്ധ്യ നിർമ്മിച്ച ഒരു സിനിമ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ ഗോപാലകൃഷ്ണൻ സുഹൃത്തുക്കൾക്കൊപ്പം സഹസംവിധായകനായി തുടരുകയായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ യോജിച്ചുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിനുശേഷം സന്ധ്യ സ്വന്തം നാടായ തൂത്തുക്കുടിയിലേക്ക് മടങ്ങിപ്പോയി. ഒരു മകനും മകളുമുള്ള ഇരുവരും പിന്നീട് ജഡ്ജിയുടെ സാനിധ്യത്തിൽ ഒന്നിച്ചുമുന്നോട്ടുപോകാൻ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും അസ്വാസര്യങ്ങൾ നിലനിന്നതോടെ സന്ധ്യ തൂത്തുക്കുടിയിൽ തന്നെ താമസിച്ചുവരുകയായിരുന്നു.
advertisement
ഇക്കഴിഞ്ഞ പൊങ്കലിന് മുന്നോടിയായി സന്ധ്യയെ ഗോപാലകൃഷ്ണൻ ചെന്നൈയിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിൽ ആരോടും പറയാതെയാണ് സന്ധ്യ ചെന്നൈയിലേക്ക് തിരിച്ചത്. എന്നാൽ ഇരുവരും തമ്മിൽ കണ്ടതോടെ വഴക്ക് തുടങ്ങുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ സന്ധ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തൂത്തുക്കുടി പൊലീസിൽ വീട്ടുകാർ പരാതി നൽകി. കോർപറേഷൻ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ സന്ധ്യയുടേതാണെന്ന് തിരിച്ചറിയാൻ സഹായിച്ചത് ഈ പരാതിയായിരുന്നു. സന്ധ്യയുടെ കൈയിൽ പച്ചകുത്തിയിരുന്ന വിവരം കാണാതായെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ ഉണ്ടായിരുന്നു.
advertisement
Location :
First Published :
February 07, 2019 1:24 PM IST


