ഭര്‍ത്താവിന് ലൈംഗിക തൊഴിലാളിയുമായി ബന്ധം ആരോപിച്ച് പണം തട്ടാന്‍ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റില്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭർത്താവിനെ കുരുക്കാൻ കാമുകനൊപ്പം ചേർന്നാണ് യുവതി വൻ പദ്ധതി ഒരുക്കിയത്
ലൈംഗിക തൊഴിലാളിയുമായി ബന്ധം ആരോപിച്ച് സ്വന്തം ഭര്‍ത്താവിനെ കുരുക്കി പണം തട്ടാന്‍ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റില്‍. ചൈനയിലാണ് സംഭവം നടന്നത്. ഇതിനായി വന്‍പദ്ധതിയാണ് യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയത്.
ചൈനയിലെ പരമ്പരാഗത നിയമം അനുസരിച്ച് വിവാഹ സമയത്ത് വരന്‍ വധുവിന് പണം നല്‍കണം. Bride Price എന്നാണ് ഈ രീതി അറിയപ്പെടുന്നത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവ് ലൈംഗികത്തൊഴിലാളികളോടൊപ്പം പിടിക്കപ്പെട്ടാല്‍ ഈ പണം തിരികെ നല്‍കാതെ തന്നെ ഭാര്യയ്ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് ചൈനീസ് നിയമം. നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് യുവതിയും കാമുകനും പദ്ധതി തയ്യാറാക്കിയത്.
വിവാഹത്തിന് വധുവിന് ലഭിക്കുന്ന പണം തട്ടിയെടുക്കാനാണ് സിയോങ് എന്ന യുവതിയും ഇവരുടെ കാമുകനുമായ ലീയും ഗൂഢാലോചന നടത്തിയത്. ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ രണ്ട് സുഹൃത്തുക്കളും ഇവരുടെ പദ്ധതിയുടെ ഭാഗമായി. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണമാണ് ഇത്തരമൊരു പദ്ധതിയ്ക്ക് യുവതി സമ്മതം മൂളിയത്.
advertisement
തുടര്‍ന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ ബാവോ എന്നയാളുമായി സിയോങ് പരിചയത്തിലായി. പെട്ടെന്ന് തന്നെ ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹസമയത്ത് ബാവോ സിയോങിന് 1,36,666 യുവാന്‍ (13.7 ലക്ഷം രൂപ) നല്‍കിയിരുന്നു. ഒപ്പം 48,000 യുവാന്‍(4.8 ലക്ഷം രൂപ) വിലവരുന്ന സ്വര്‍ണാഭരണവും സിയോങിന് സമ്മാനിച്ചു.
വിവാഹത്തിന് ശേഷം ഇരുവരും ഗുയിഷൗവിലേക്ക് പോയി. ഈ സമയത്താണ് തങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ സിയോങും കൂട്ടരും തീരുമാനിച്ചിരുന്നത്. ഭാര്യയും ഭര്‍ത്താവും ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയ സമയത്ത് സിയോങിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി എത്തിയ ലീ ബാവോയുമായി പരിചയത്തിലായി.
advertisement
ഒരു ലൈംഗികത്തൊഴിലാളിയെ സന്ദര്‍ശിക്കാന്‍ തന്നോടൊപ്പം വരണമെന്ന് ലീ ബാവോയെ നിര്‍ബന്ധിച്ചു. ലീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാവോ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സിയോങ് ഉള്‍പ്പെടെ നാലുപേരെയും അറസ്റ്റ് ചെയ്തു. കൂടാതെ ബാവോ നല്‍കിയ പണം തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
Location :
Delhi
First Published :
December 27, 2024 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവിന് ലൈംഗിക തൊഴിലാളിയുമായി ബന്ധം ആരോപിച്ച് പണം തട്ടാന്‍ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റില്‍