നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ കേസെടുത്തു

Last Updated:

നായയെ സ്റ്റിയറിംഗിൽ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലർ ആർടിഒക്ക് കൈമാറിയിരുന്നു

എംവിഡി
എംവിഡി
കൊല്ലം: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു വൻസന്റ് തന്റെ നായയെ സ്റ്റിയറിംഗ് വീലിൽ ഇരുത്തി കാറോടിക്കുകയായിരുന്നു.
നായയെ സ്റ്റിയറിംഗിൽ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലർ ആർടിഒക്ക് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം ഇദ്ദേഹത്തിൽ നിന്ന് ആർടിഒ വിശദീകരണം തേടുകയായിരുന്നു.
മോട്ടോർ വാഹന നിയമപ്രകാരം ഈ നടപടി നിയമലംഘനമായതിനാലാണ് കേസെടുത്തതെന്നും തുടർ നടപടി സ്വീകരിക്കുമെന്നും ആർടിഒ രമണൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ കേസെടുത്തു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement