പറവൂരിലെ സ്ത്രീകളുടെ മരണം; അമ്മായിയമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതെന്ന് പൊലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
അംബികയെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ മുറിയിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്
കൊച്ചി: പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അമ്മായിമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. പറവൂർ കോണ്ടോട്ടിൽ പരേതനായ സതീശന്‍റെ അമ്മ സരോജിനി (94), സതീശന്‍റെ ഭാര്യ അംബിക (59) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഇവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
അംബികയെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ മുറിയിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. സരോജിനിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മരുമകൾ അംബിക തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു. അംബികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് നിഗമനം.
Also Read- അമ്മായി അമ്മയും മരുമകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സരോജിനിയുടെ മകൻ സതീശൻ നാല് വർഷം മുമ്പ് മരിച്ചിരുന്നു. സതീശന്റെ മകൻ സബിൻ അഞ്ചുവർഷം മുമ്പും മരിച്ചിരുന്നു.
advertisement
ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയൽവാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Location :
Paravur,Ernakulam,Kerala
First Published :
February 28, 2023 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പറവൂരിലെ സ്ത്രീകളുടെ മരണം; അമ്മായിയമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതെന്ന് പൊലീസ്