• HOME
  • »
  • NEWS
  • »
  • kerala
  • »
  • അമ്മായി അമ്മയും മരുമകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്മായി അമ്മയും മരുമകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ ഭർത്താവും മകനും നാല് വർഷം മുമ്പ് മരണപ്പെട്ടിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊച്ചി: അമ്മയി അമ്മയെയും മരുമകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പറവൂർ കോണ്ടോട്ടിൽ പരേതനായ സതീശന്‍റെ അമ്മ സരോജിനി, സതീശന്‍റെ ഭാര്യ അംബിക എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

    ഇരുവരും വീട്ടിൽ തനിച്ചായിരുന്നു താമസം. സതീശൻ നാലു വർഷം മുൻപും സതിശന്‍റെ മകൻ സബിൻ അഞ്ചു വർഷം മുൻപും മരിച്ചിരുന്നു.

    Also Read- ഒഎൻജിസി ജീവനക്കാരനായ മലയാളി യുവാവിനെ കടലിൽ കാണാതായതിൽ ദുരൂഹത; സഹപ്രവർത്തകനെതിരെ കുടുംബം

    വടക്കേകര പോലീസ് സ്ഥലത്ത് എത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    News Summary- An aunt found her mother and daughter-in-law were found dead at home. Sarojini, the mother of the late Satheesan, and Ambika, the wife of the late Satheesan, were found dead at the Paravoor in Ernakulam.

    Published by:Anuraj GR
    First published: