ദൃശ്യയെ 22 തവണ കുത്തി കൊലപ്പെടുത്തി; ഒടുവിൽ ജയിലിൽ കൊതുകുതിരി കഴിച്ച് വിനേഷിന്റെ ആത്മഹത്യാശ്രമം

Last Updated:

വിനീഷിന്റെ ആരോഗ്യസ്ഥിതി ഇപ്പൊൾ തൃപ്തികരമെന്ന് പൊലീസ്

പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
മലപ്പുറം: പ്ലസ് ടു കാലത്ത് സഹപാഠിയായിരുന്ന പെൺകുട്ടിയ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആണ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്നു വിനീഷ്. പ്ലസ് ടുവിന് ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. കഴിഞ്ഞ വ്യാഴാഴ്ച ആണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ജയിലിൽ കൊതുകുതിരി കഴിച്ചായിരുന്നു വിനീഷിന്റെ ആത്മഹത്യാശ്രമം. ഇന്നലെ രാത്രി ആണ് സംഭവം.
ഉടൻ തന്നെ അധികൃതർ വിനീഷിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വിനീഷിന്റെ ആരോഗ്യസ്ഥിതി ഇപ്പൊൾ തൃപ്തികരമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. പ്രതിയെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കട കത്തിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. അതിനിടെയാണ് വിനീഷിന്റെ ആത്മഹത്യ ശ്രമം.
advertisement
കൊലപാതകത്തിന് ശേഷം പ്രതി നേരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അതിന് മുൻപ് ബുധനാഴ്ച രാത്രി പ്രതി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ കട തീ വച്ച് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം  15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്നു.
You may also like:വീട്ടമ്മയെ കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ; കൊല സ്വത്ത് തട്ടിയെടുക്കാൻ
ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടിൽ കയറി ദൃശ്യയുടെ മുറിയിൽ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. ദൃശ്യയുടെ അനുജത്തി ദേവി ശ്രീയെയും വിനീഷ് കുത്തി പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ദൃശ്യയെ 22 തവണയാണ് വിനീഷ് കുത്തിയത്. ദൃശ്യയുടെ നെഞ്ചില് നാലും വയറിൽ മൂന്നും കുത്തുകൾ ഏറ്റു.
advertisement
You may also like:'ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ല'; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മർദനമേറ്റ ഡോക്ടർ
കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാൻ ശ്രമിച്ചപ്പോൾ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ്  പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. കയ്യിൽ കരുതിയ കത്തിക്ക് മൂർച്ച പോരെന്ന് തോന്നി ദൃശ്യയുടെ വീട്ടിലെ അടുക്കളയിൽ നിന്ന് ആണ് വിനീഷ് കത്തി എടുത്തത്.
advertisement
കൊലപാതകവും കട കത്തിച്ചതും രണ്ട് കേസുകൾ ആയി ആണ് പോലീസ്  അന്വേഷിക്കുന്നത്. ഇതിൽ കൊലപാതക കേസിലെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീ കൊടുക്കാനുപയോഗിച്ച ലൈറ്റർ വീട്ടിൽ നിന്നും അന്നത്തെ  തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു.
പ്രതി ഉപേക്ഷിച്ച ചെരിപ്പും മാസ്കും കണ്ടെടുത്തു. അന്ന് വീട്ടിലെ തെളിവെടുപ്പിന് ശേഷം വിനീഷിനെ പരിസര പ്രദേശങ്ങളിലും കൊണ്ടുപോയി. രക്ഷപ്പെടാൻ പോയ വഴികളും സ്ഥലങ്ങളും പ്രതി കാണിച്ച് കൊടുത്തു. ഫോറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ ആയിരുന്നു തെളിവെടുപ്പ്.
advertisement
കട കത്തിച്ച കേസിൽ തെളിവെടുപ്പ് നടത്താൻ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്റെ നടപടികൾ പുരോഗമിക്കെയാണ്  ജയിലിൽ വച്ച് വിനീഷിന്റെ ആത്മഹത്യ ശ്രമം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദൃശ്യയെ 22 തവണ കുത്തി കൊലപ്പെടുത്തി; ഒടുവിൽ ജയിലിൽ കൊതുകുതിരി കഴിച്ച് വിനേഷിന്റെ ആത്മഹത്യാശ്രമം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement