കോട്ടയം: ഈരാറ്റുപേട്ടയിൽ മദ്യപിച്ച് വാഹനമോടിച്ച് ആറു വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30നാണ് സഭവം നടന്നത്. ഈരാറ്റുപേട്ട നടക്കൽ സ്വദേശി യാസീന്‍ ഓടിച്ച കാറാണ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read-കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ
യാസീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. യാസീന്റെ കാർ നാട്ടുകാർ അടിച്ചുതകർത്തു. അപകടത്തെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.