ബാങ്ക് തട്ടിപ്പ്: മഹാരാഷ്ട്ര മുന്‍ എംഎല്‍എ വിവേക് പാട്ടീലിന്റെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Last Updated:

പനവേലിലെ കര്‍ണാല സഹകാരി ബാങ്ക് ലിമിറ്റഡുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി

Vivek Patil
Vivek Patil
മുംബൈ: മുന്‍ എംഎല്‍എ വിവേക് പാട്ടീല്‍ എന്നറിയപ്പെടുന്ന വിവേകാനന്ദ് ശങ്കര്‍ പാട്ടീലിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 152 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. പനവേലിലെ കര്‍ണാല സഹകാരി ബാങ്ക് ലിമിറ്റഡുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി. മൂന്ന് തവണ എംഎല്‍എ പദവിയിലെത്തിയ വ്യക്തിയാണ് വിവേക് പാട്ടീല്‍. ഷേത്കാരി കംഗര്‍ പക്ഷ പാര്‍ട്ടി അംഗമാണ് വിവേക് പാട്ടീല്‍. കര്‍ണാല സഹകാരി ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം.
2019ല്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പനവേല്‍ സിറ്റി പോലീസണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അത് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 2019-20 കാലയളവില്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. 67 സാങ്കല്‍പ്പിക വായ്പാ അക്കൗണ്ടുകളിലൂടെ വിവേക് പാട്ടീല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതിയിലുയരുന്ന പ്രധാന ആരോപണം.
67 വായ്പാ അക്കൗണ്ടുകളിലൂടെ ഏകദേശം 560 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഇഡി അന്വേഷണത്തിലും കണ്ടെത്തി. ” പണം ആദ്യം ഈ സാങ്കല്‍പ്പിക അക്കൗണ്ടുകളിലേക്കും അവിടെ നിന്ന് പാട്ടീലിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കും വഴിതിരിച്ച് വിട്ടു. കര്‍ണാല ചാരിറ്റബിള്‍ ട്രസ്റ്റ്, കര്‍ണാല സ്‌പോര്‍ട്‌സ് അക്കാദമി മുതലായവ ഈ പണം ഉപയോഗിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനും സ്‌കൂള്‍ കോളേജ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുമാണ് ഈ പണം ഉപയോഗിച്ചത്. മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്,” ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
2021 ജൂണ്‍ 15ന് ഇഡി വിവേക് പാട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി ഇദ്ദേഹത്തിനും ബാങ്കിനുമെതിരെ 2021 ആഗസ്റ്റ് 12ന് പ്രോസിക്യൂഷന്‍ പരാതിയും നല്‍കിയിരുന്നു. വിവേകിന്റെയും ബന്ധുക്കളുടെയും 234 കോടി രൂപ വരുന്ന സ്വത്തുക്കള്‍ താത്ക്കാലികമായി കണ്ടുകെട്ടാന്‍ 2021 ആഗസ്റ്റ് 17ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുവരെ 386 കോടി മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്ക് തട്ടിപ്പ്: മഹാരാഷ്ട്ര മുന്‍ എംഎല്‍എ വിവേക് പാട്ടീലിന്റെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement