എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മാതൃസഹോദരൻ ഒളിവിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്കൂളില്‍ നടത്തിയ കൗണ്‍സിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്
കൽപ്പറ്റ: എട്ടാംക്ലാസുകാരിയായ പെൺകുട്ടിയെ മാതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. സ്കൂളില്‍ നടത്തിയ കൗണ്‍സിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
കൗണ്‍സലര്‍ ഇക്കാര്യം ഉടൻതന്നെ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകൻ അമ്പലവയല്‍ പൊലീസില്‍ പരാതി നൽകി.
ഇതോടെ പൊലീസ് സ്കൂളിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ മാതൃസഹോദരൻ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
advertisement
ഇയാൾ വയനാട് ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറയുന്നു. പ്രതി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Location :
Kalpetta,Wayanad,Kerala
First Published :
September 28, 2023 10:28 PM IST