'എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു; കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം നൽകി': പരാതിക്കാരി
- Published by:Anuraj GR
- news18-malayalam
Last Updated:
കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും, പരാതി ഇല്ലെന്നു എഴുതി നൽകാൻ കോവളം സി ഐ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചെന്ന് യുവതി. വാർത്താസമ്മേളനത്തിലാണ് യുവതി ഇക്കാര്യം ആരോപിച്ചത്. എം എൽ എ യുടെ പി എ ഡാമി പോൾ, ജിഷ്ണു എന്നിവരും മർദ്ദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ഹണി ട്രാപ്പിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പരാതി ഇല്ലെന്നു എഴുതി നൽകാൻ കോവളം സി ഐ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.
ഇരയായ തന്റെ പേരും അഡ്രസും സിഐ വെളിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. പെരുമ്പാവൂരിലെ പഞ്ചായത്ത് അംഗമായ സ്ത്രീ ഭീഷണിപ്പെടുത്തി. പൊലീസുകാരൻ എന്ന പേരിലും ഒരാൾ ഒത്തുതീർപ്പിന് വിളിച്ചു. ലൈംഗികമായി ഉപദ്രവിച്ചോ എന്ന കാര്യം കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും യുവതി പറഞ്ഞു.
അതേസമയം എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതിയുടെ ഇരുവശവും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
advertisement
എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ മറ്റ് നേതാക്കൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അതും പരിശോധിക്കും.
അന്ധവിശ്വാസ നിരോധനം സംബന്ധിച്ച പഴയ ബില്ല് അവശ്യമായ മാറ്റങ്ങളോടെ നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. പ്രതിപക്ഷം അതിനെ പൂർണമായും പിൻതാങ്ങുമെന്നും വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.
Location :
First Published :
October 12, 2022 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു; കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം നൽകി': പരാതിക്കാരി