മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ 'സ്വപ്ന'; ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ പരാതി നൽകി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ മുഖത്തിനു പകരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ മുഖം കൂട്ടിച്ചേർത്ത് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിച്ചെന്നാണ് പരാതി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹചടങ്ങിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തെന്ന തരത്തിലുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. ചിത്രം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഗുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെയാണ് മന്ത്രി പരാതി നൽകിയത്.
ക്ലിഫ്ഹൗസിൽ നടന്ന വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകളുടെ ഭർത്താവും ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
ഈ ഫോട്ടോയിൽ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ മുഖത്തിനു പകരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ മുഖം കൂട്ടിച്ചേർത്ത് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതി.
Location :
First Published :
July 12, 2020 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ 'സ്വപ്ന'; ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ പരാതി നൽകി