മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചു; മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് അധ്യാപകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
റാഷിദിന് ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി അധ്യാപകൻ
കൊച്ചി: എറണാകുളം മഹാരാജാസിൽ അധ്യാപകനെ മർദിച്ച് വിദ്യാർത്ഥി. മൂന്നാം വർഷ ബിഎ അറബിക് വിദ്യാർത്ഥി മുഹമ്മദ് റാഷിദ് ആണ് വകുപ്പിലെ അധ്യാപകനായ നിസാമുദീനെയാണ് മർദിച്ചത്. പിറകിൽ നിന്ന് കയ്യേറ്റം ചെയ്തു മൂർച്ചയുള്ള വസ്തുകൊണ്ട് കുത്തുകയായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു.
ഇന്റേണൽ മാർക്കും ഹാജർനിലയുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിനുള്ള കാരണമെന്ന് അധ്യാപകൻ പറഞ്ഞു. മുഹമ്മദ് റാഷിദിന്റെ രണ്ടാം വർഷ ക്ലാസ്സിലെ അദ്ധ്യാപകനായിരുന്നു നിസാമുദീൻ. റാഷിദിന് ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും അധ്യാപകൻ പറഞ്ഞു.
Location :
Ernakulam,Kerala
First Published :
January 17, 2024 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചു; മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് അധ്യാപകൻ