'ഫോണ്‍ പിടിച്ചുവച്ചു; മാര്‍ക്ക് കുറഞ്ഞതില്‍ അപമാനിച്ചു'; അമല്‍ജ്യോതി കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ കുടുംബം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചെന്നും വിദ്യാർഥിനെയ ശകാരിച്ചതായും കുടുംബം പറയുന്നു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിനെതിരെ ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചെന്നും വിദ്യാർഥിനെയ ശകാരിച്ചതായും കുടുംബം പറയുന്നു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.
കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരെ ഫോണ്‍ ചെയ്യുകയും ഫോണ്‍ ഉപയോഗത്തിന്റെ കാര്യമുള്‍പ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെൺകുട്ടിയ്ക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നുംഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
advertisement
കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രദ്ധയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Kottayam,Kerala
First Published :
June 04, 2023 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഫോണ്‍ പിടിച്ചുവച്ചു; മാര്‍ക്ക് കുറഞ്ഞതില്‍ അപമാനിച്ചു'; അമല്‍ജ്യോതി കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ കുടുംബം