സിവിൽ പോലീസ് ഓഫീസറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Last Updated:

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ പാർക്കിംഗ് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സിവിൽ പോലീസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റ്യാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുധീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ പാർക്കിംഗ് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.
രാത്രിയോടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി സംഭവ സ്ഥലത്തു നിന്നും മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: Family alleges conspiracy behind the death of a civil police officer in Kuttiady
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിവിൽ പോലീസ് ഓഫീസറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement