ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി (Idukki) ജില്ലയിലെ ശാന്തന്‍പാറയിലാണ് സംഭവം. പേത്തൊട്ടി സ്വദേശി പുളിയ്ക്കല്‍ പ്രസാദിനാണ് വെട്ടേറ്റത്. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പൊലീസ് (Kerala Police) പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മീന്‍ വിറ്റ വകയില്‍ ലഭിയ്ക്കാനുള്ള പണം, ആവശ്യപെട്ട്, പ്രസാദിന്റെ അടുത്തേയ്ക്ക് രാജേഷ് മക്കളെ പറഞ്ഞയച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ, പ്രസാദ്, രാജേഷിന്റെ മക്കളെ മര്‍ദ്ദിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ, രാജേഷ് വാഹനത്തില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്, പ്രസാദിന്റെ കൈയില്‍ വെട്ടി പരുക്കേല്‍പ്പിച്ചു.
മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റ കുട്ടികള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രാജേഷ് ഒളിവില്‍ പോയി. ശാന്തന്‍ പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നുആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മറയൂരിലാണ് സംഭവം. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. ഒന്നരവര്‍ഷത്തോളമാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനെ പൊലീസ് തിരഞ്ഞു വരികയാണ്.
ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.
ബാലഭവന്‍ അധികൃതര്‍ അമ്മയെ വരുത്തിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ പുറത്തറിയുന്നത്. അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി കെആര്‍ മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Also read:
Sexual Harassment| ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം; ജാമ്യം ലഭിച്ചത് നാല് കേസുകളിൽSexual Assault | പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; 50കാരൻ അറസ്റ്റിൽമലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം (Rape) ചെയ്തയാൾ അറസ്റ്റിൽ. തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50)യെയാണ് തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയും തിരൂർ താഴേ പാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു.
പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്ക്കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ വീട്ടിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ആരായുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ രക്ഷിതാക്കൾ തിരൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.