Murder| തൃശ്ശൂരിൽ മാനസിക അസ്വാസ്ഥ്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ചേർപ്പിൽ മീൻ കച്ചവടം നടത്തിയിരുന്ന സുരേഷിന്റെ രണ്ട് മക്കളും മാനസിക അസ്വാസ്ഥ്യമുള്ളവരാണ്.
തൃശൂർ: വെങ്ങിണിശേരിയിൽ മാനസിക അസ്വാസ്ഥ്യമുള്ള (Mentally challenged) മകളെ അച്ഛൻ വെട്ടിക്കൊന്നു. സുധ ( 18 ) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തൃശൂർ വെങ്ങിണിശേരിയിൽ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കഴുത്തിന് പിന്നിൽ വെട്ടേറ്റ സുധ വീടിന്റെ പൂമുഖത്ത് തൽക്ഷണം പിടഞ്ഞു മരിച്ചു. പതിനെട്ടുകാരിയായ മകളെ പെട്ടന്നുണ്ടായ പ്രകോപനത്തിൽ അച്ഛൻ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സുധയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ചേർപ്പിൽ മീൻ കച്ചവടം നടത്തിയിരുന്ന സുരേഷിന്റെ രണ്ട് മക്കളും മാനസിക അസ്വാസ്ഥ്യമുള്ളവരാണ്. മിക്ക ദിവസവും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു എന്നും മക്കൾ അമ്മയെ
ദേഹോപദ്രവം ഏൽപിയ്ക്കാറുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
advertisement
കൊലയ്ക്ക് ശേഷം സുരേഷ് സ്വയം വെട്ടി പരിക്കേൽപിച്ചിരുന്നു. ഇയാളുകൾ കൈകൾക്ക് മുറിവുകൾ ഉണ്ട്. സുരേഷിനെ പോലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ ഫോൺകോളുകളേക്കുറിച്ച് സംശയം; 27 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഫോണിനുവേണ്ടി പിടിവലിയിൽ
കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയത് ഫോണ്‍കോളുകളെ കുറിച്ചുള്ള സംശയം മൂലമെന്ന് പോലീസ്. മൊബൈല്‍ ഫോണില്‍ സ്ഥിരമായി വരുന്ന ഫോണ്‍ കോളുകളെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ ഇരുപത്തി ഏഴുവയസുളള ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്.
advertisement
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അന്ന് രാവിലെ ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്ത ദീപു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്നും, ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു ലത ദീപുവിനോട് പറഞ്ഞതിനാല്‍ ഉച്ചയോട് കൂടി ജിന്‍സിയുടെ വീട്ടിലെത്തി. ഇവരുടെ അഞ്ചു വയസുകാരി മകളെയുമ ദീപു ഒപ്പം കൂട്ടിയിരുന്നു. ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു ജിന്‍സിയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല.
advertisement
ഫോണ്‍ വിളികളെ ചൊല്ലി ജിന്‍സിയും ദീപുവും തമ്മില്‍ തര്‍ക്കം നടക്കുകയും ഇരുവരും ഫോണിനായി പിടിവലികൂടുകയും ചെയ്‌തെങ്കിലും ജിന്‍സി തന്റെ ഫോണ്‍ ദീപുവിന് നല്‍കിയിരുന്നില്ല.
പിന്നീട് മകളെ തന്റെ വീട്ടില്‍ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തിയ ദീപു വെട്ടുകയായിരുന്നു. വീടിന് പുറത്ത് നിന്നിരുന്ന ജിന്‍സിയെ തലയിലാണ് വെട്ടിവീഴ്ത്തിയത്. അച്ഛന്‍ അമ്മയെ വെട്ടുന്നതു കണ്ട ഏഴു വയസുകാരനായ മകന്‍ നീരജിനെ ദീപു തൂക്കി എടുത്തെറിഞ്ഞു.
Location :
First Published :
January 03, 2022 12:24 PM IST


