Imprisonment | ബസ് അപകടത്തില്‍ 22 പേര്‍ മരിച്ചു; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ഭോപ്പാല്‍: ബസ് അപകടത്തില്‍ 22 മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. സാത്‌ന സ്വദേശിയായ ശംസൂദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസില്‍ ബസ് ഉടമയെ പത്തു വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
കേസിനാസ്പദമായ അപകടം നടനത്ത് 2015 മെയ് നാലാം തീയതിയാണ്. മധ്യപ്രദേശിലെ പന്നായിലുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചത്. 65 യാത്രക്കാരുമായി പോയ ബസ് കനാലിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് ബസിന് തീപിടിക്കുകയും ചെയ്തു. അന്വേഷണത്തില്‍ നിരവധി കാര്യങ്ങള്‍ പൊലീസ് കണ്ടെത്തി.
കമ്പികള്‍ ഘടിപ്പിച്ചത് കാരണം ബസിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ഈ ഭാഗത്ത് അധിക സീറ്റ് ഘടിപ്പിക്കുകയും ചെയ്തു. ഇത് അപകടസമയത്ത് വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ക്ക് കഴിയാതെ വന്നു. അമിതവേഗത്തിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
advertisement
അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കും ബസ് ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി. 304, 304(എ), 279, 337 തുടങ്ങിയ വകുപ്പുകള്‍ ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരുന്നു. ഇതിനുപുറമേ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരുന്നത്.
Murder| രാത്രി കർഫ്യൂവിന് ഭക്ഷണം നൽകാൻ വിസമ്മതിച്ചു; റസ്റ്ററന്റ് ഉടമയെ വെടിവെച്ചു കൊന്നു
നോയിഡ: രാത്രി കർഫ്യൂ (night curfew )സമയത്ത് ഭക്ഷണം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ റസ്റ്ററന്റ് ഉടമയെ വെടിവെച്ചു കൊന്നു (Eatery owner shot dead ). നോയിഡയിലെ പ്രമുഖ റസ്റ്ററന്റ് ഉടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നോയിഡയിൽ രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
advertisement
നോയിഡയിലെ ഹാർപൂർ സ്വദേശി കപിൽ (27) ആണ് കൊല്ലപ്പെട്ടത്. കർഫ്യൂ സമയത്ത് ഭക്ഷണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് രണ്ട് കപിലിനു നേരെ വെടിയുതിർത്തത്. റസ്റ്ററന്റ് അടച്ചുവെന്നും ഭക്ഷണം നൽകാനാകില്ലെന്നും പറഞ്ഞതിനെ തുടർന്ന് കപിലുമായി ഈ രണ്ടു പേർ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടയിലാണ് വെടിയുതിർത്തത്.
വെടിവെപ്പിനെ കുറിച്ച് വിവരം അറിഞ്ഞ പൊലീസ് എത്തിയാണ് കപിലിനെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിൽ ആകാശ്, യോഗേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
advertisement
ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കപിലിന്റെ റസ്റ്ററന്റിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി എത്തിക്കൊണ്ടിരുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതം, കരുതിക്കൂട്ടിയുള്ള കൊല എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
Location :
First Published :
January 02, 2022 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Imprisonment | ബസ് അപകടത്തില്‍ 22 പേര്‍ മരിച്ചു; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി


