ഇന്റർഫേസ് /വാർത്ത /Crime / Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ്; ഒളിവിലായിരുന്ന സിപിഎം മുൻ നേതാവ് കീഴടങ്ങി

Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ്; ഒളിവിലായിരുന്ന സിപിഎം മുൻ നേതാവ് കീഴടങ്ങി

Kerala-floods

Kerala-floods

മൂന്ന് മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ക്രൈംബ്രാ‌ഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.

  • Share this:

കൊച്ചി: പ്രളയ  ഫണ്ട് തട്ടിപ്പ് കേസിൽ  ഒളിവിലായിരുന്ന  സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം കീഴടങ്ങി.  സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന  എം.എം അൻവറാണ് അന്വേഷണ സംഘത്തിന് മുന്നിൽ  കീഴടങ്ങിയത്. മൂന്ന് മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ  ക്രൈംബ്രാ‌ഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.

അൻവറിന്റെ ജാമ്യ ഹർജി രണ്ടു തവണ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അൻവർ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം  മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.

You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]

സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്‍റെ ഭാര്യ കൗലത്താണ്  പണം പിൻവലിക്കാൻ സഹായിച്ചത്. കലക്ടറേറ്റ് ജീവനക്കാരനും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് 5 ലക്ഷം രൂപയാണ് ആദ്യം അൻവറിന്‍റെ അക്കൗണ്ടിൽ അയച്ചത്.  വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് അക്കൗണ്ടിലേക്കു പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയമായി .

അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരം രൂപകൂടി അക്കൗണ്ടിൽ വന്നിരുന്നെങ്കിലും ഈ പണം പിൻവലിക്കാൻ മാനേജർ അനുവദിച്ചില്ല.തുടർന്ന് ബാങ്ക് ഭരണ സമിതി, വിവരങ്ങൾ  ജില്ലാ കളക്ടറേ അറിയിക്കുകയും കളക്ടർ പൊലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്നാണ്  കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്.

73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്‍റെ പങ്ക് ക്രൈംബ്രാ‌ഞ്ച് പരിശോധിക്കുന്നുണ്ട്. കേസിൽ പ്രതിയായ അൻവറിന്‍റെ ഭാര്യ കൗലത്ത് അൻവറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ജാമ്യം റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

First published:

Tags: Flood kerala, Flood relief fraud, Flood relief fund, Flood relief scam