ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗികാതിക്രമം നടത്തിയ ഫുട്‍ബോൾ പരിശീലകൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്‍ബോൾ പരിശീലകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം.
എറണാകുളത്ത് ഫുട്‍ബോൾ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി മുഹമ്മദ് ബഷീർ കുട്ടിയെ കൂടെ കൂട്ടിയത്. യാത്രാ മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടിൽ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീർ മുറിയിൽ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈൽ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയിച്ചു.
advertisement
മാതാപിതാക്കളുടെ പരാതിയിൽ ബഷീറിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫുട്‍ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Location :
Malappuram,Malappuram,Kerala
First Published :
April 25, 2023 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗികാതിക്രമം നടത്തിയ ഫുട്‍ബോൾ പരിശീലകൻ അറസ്റ്റിൽ