ഗാസിയാബാദിൽ യുവാവിനെ കൊന്ന കേസിൽ മുൻ ബി എസ് പി എംഎല്‍എ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Last Updated:
സമീർ എന്നു പേരായ യുവാവിന്റെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
ഗാസിയാബാദ്: പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബി എസ് പി എംഎൽഎ വഹാബ് ചൗധരിയെയും മറ്റ് രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബി എസ് പി എം എൽ എ, അയാളുടെ ബന്ധുവായ യുവാവ് എന്നിവർ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ചയാണ് അറസ്റ്റിലായത്.
സമീർ എന്നു പേരായ യുവാവിന്റെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. യുവാവിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീത് വിഹാർ കോളനിയിലെ ശ്മശാനത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
അഹദ്, മുരട് നഗറിൽ നിന്നുള്ള മുൻ ബി എസ് പി എം എൽ എ വഹാബ് ചൗധരി, ആഫ്താബ് എന്നിവരാണ് അറസ്റ്റിലായത്. ബി എസ് പി എം എൽ എ ആയിരുന്ന വഹാബ് ചൗധരി ഇപ്പോൾ ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖറിന് ഒപ്പമാണ്.
ഹർസോനിൽ പ്രസ് കോൺഫറൻസിൽ പൊലീസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു. ഇവരുടെ കൈയിൽ നിന്ന്
advertisement
പിസ്‌റ്റൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വസ്തുക്കൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിനിടെ അഹാദ് കുറ്റം സമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരം സമീറിനെ പുറത്തു നിന്ന് ഭക്ഷണം കഴിക്കാനെന്ന വ്യാജേന രാത്രി പത്തു മണിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചു കൊണ്ടു വരികയായിരുന്നു. തുടർന്ന് അന്നു രാത്രി തന്നെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രീത് വിഹാറിൽ നിന്ന് സമീപത്തുള്ള ശ്മശാനത്തിൽ നിന്നാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്.
Location :
First Published :
July 13, 2021 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗാസിയാബാദിൽ യുവാവിനെ കൊന്ന കേസിൽ മുൻ ബി എസ് പി എംഎല്‍എ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ







