HOME /NEWS /Crime / Murder Attempt | നഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; നാലുപേർ പിടിയിൽ

Murder Attempt | നഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; നാലുപേർ പിടിയിൽ

Nanchakku

Nanchakku

കാർ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് യുവാവിനെ നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്...

  • Share this:

    കൊല്ലം: കാർ വാടകയ്ക്ക് (Rent a Car) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ച് കൊല്ലാൻ ശ്രമം. കൊല്ലം (Kollam) ചിതറയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കടക്കൽ ദർഭകാട് സ്വദേശികളായ സുധീർ, മുഹമ്മദ് നസീർ, നിഷാദ്, അബൂ ഫഹദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ചിതറ സ്വദേശിയായ അജ്മൽ കാർ വാടകയ്ക്കു നൽകുന്ന സുധീറിനെ സമീപിച്ച് ഒരു മാസത്തേക്ക് കാർ ആവശ്യപ്പെട്ടിരുന്നു. കാർ നൽകാമെന്ന് ഏറ്റെങ്കിലും സുധീർ പിന്നീട് അതിൽനിന്ന് പിൻമാറി. ഇതേച്ചൊല്ലി സുധീറും അജ്മലും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതേത്തുടർന്നാണ് സുധീറും സംഘവും ചേർന്ന് കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് അജ്മലിനെ കൊല്ലാൻ ശ്രമിച്ചത്.

    ചിതറ അയിരക്കുഴി എന്ന സ്ഥലത്ത് സുഹൃത്തുക്കളുമായി എത്തിയാണ് സുധീർ, അജ്മലിനെ ആക്രമിച്ചത്. നഞ്ചക്കും കമ്പിവടിയും ഉപയോഗിച്ചാണ് അജ്മലിനെ ആക്രമിച്ചത്. ആക്രമണത്തിൽ അജ്മലിന്‍റെ ഇടതു കണ്ണിന് ഗുരുതരമായി പരുക്കേറ്റു. തലയ്ക്കും പരുക്കുണ്ട്. അടിയേറ്റ് നിലത്തുവീണ അജ്മലിനെ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തടസ്സം പിടിക്കാൻ എത്തിയവരെയും സംഘം നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ചു. പൊലീസ് എത്തിയ ശേഷമാണ് അജ്മലിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാനായത്. ഗുരുതരമായി പരുക്കേറ്റ അജ്മൽ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

    മുൻ കാമുകനെ കൊന്ന് മൃതദേഹം വനത്തിൽ മറവ് ചെയ്തു; 17കാരിയും ആൺ സുഹൃത്തും പിടിയിൽ

    ഡെറാഡൂൺ: ദിവസങ്ങളായി കാണാതായ യുവാവ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി ഉത്തരാഖണ്ഡ് പൊലീസ്. 17കാരിയും കാമുകനും ചേർന്നാണ് മുൻ കാമുകനായ യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപപ്രദേശത്തെ വനത്തിനുള്ളിൽ മറവ് ചെയ്യുകയായിരുന്നു.

    ഡെറാഡൂണിലെ ആംവാല തർല പ്രദേശത്തെ വനത്തിൽ നിന്നാണ് ബണ്ടി എന്ന നരേന്ദ്രന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മാർച്ച് 16 ന് ബണ്ടിയെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ദലൻവാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. റായ്പൂർ മേഖലയിൽ നിന്ന് 17 വയസ്സുള്ള പെൺകുട്ടിയെയും ഇതേ സമയം കാണാതായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ മാർച്ച് 20 ന് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളിലും പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിക്കാൻ സഹായകരമായത്. പെൺകുട്ടിയെ അവസാനമായി കണ്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്.

    അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ ആകാശിനെക്കുറിച്ച് പോലീസ് അറിഞ്ഞത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരേന്ദ്രനെ കൊലപ്പെടുത്തിയ വിവരം ഇവർ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തിനുള്ളിൽ മറവ് ചെയ്തതായും പ്രതികൾ സമ്മതിച്ചു.

    First published:

    Tags: Kerala news, Kollam Crime news