Bribe | ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി; റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

Last Updated:

മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച കടമ്പഴിപ്പുറം ഒന്ന് വില്ലേജിലെ മുൻ ഫീൽഡ് അസിസ്റ്റൻറ് സുകുമാരൻ,  വിരമിച്ചിട്ടും വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നതായി വിജിലൻസ് വ്യക്തമാക്കി.

പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഉൾപ്പടെ നാലുപേരെയാണ് പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കടമ്പഴിപ്പുറം ഒന്ന് വില്ലേജിലെ ഫീൽഡ് അസിസ്റ്റൻ്റ് ഉല്ലാസ്, താൽക്കാലിക ജീവനക്കാരി സുകുല, ഇതേ ഓഫീസിൽ നിന്നും വിരമിച്ച സുകുമാരൻ, അമ്പലപ്പാറ രണ്ട്  വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻ്റ് പ്രസാദ് കുമാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
കടമ്പഴിപ്പുറം സ്വദേശി  ഭഗീരഥൻ്റെ പരാതിയെ തുടർന്നാണ് നടപടി. ഭഗീരഥൻ്റെ തൃപ്പലമുണ്ടയിലെ 12 ഏക്കർ ഭൂമി അളക്കാൻ ഇവർ 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം വിജിലൻസിൽ പരാതി നൽകിയത്.  ഇന്നലെ ഭൂമി അളക്കാനെത്തിയ ജീവനക്കാർ പണം വാങ്ങിയ ഉടൻ വിജിലൻസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.
മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച കടമ്പഴിപ്പുറം ഒന്ന് വില്ലേജിലെ മുൻ ഫീൽഡ് അസിസ്റ്റൻറ് സുകുമാരൻ,  വിരമിച്ചിട്ടും വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നതായി വിജിലൻസ് വ്യക്തമാക്കി. വിരമിക്കുന്നതിന് മുൻപ് ഭഗീരഥനോട് കൈക്കൂലി ആവശ്യപ്പെട്ടത് സുകുമാരൻ്റെ നേതൃത്വത്തിലായിരുന്നു. ഭൂമി അളന്ന ശേഷം കൈക്കൂലി വാങ്ങാൻ മറ്റു ഉദ്യോഗസ്ഥരോടൊപ്പം വന്നതായിരുന്നു സുകുമാരനും.  പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഗംഗാധരൻ റെയ്ഡിന് നേതൃത്വം നൽകി.
advertisement
ഹോട്ടൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കാഞ്ഞങ്ങാട്‌ ഹോട്ടല്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നവരാണ് പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേനെവേഷം മാറി ഹോട്ടലിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. നോട്ടിരട്ടിപ്പിന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്‍പ്പെടെ പിടിച്ചെടുത്തു.
കാഞ്ഞങ്ങാട്ട് ഹോട്ടല്‍ മുറിയില്‍ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.
advertisement
നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. 500 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ പകർത്തിയെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്.
പതിനായിരം രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ നോട്ടുകളുണ്ടാക്കി തരാമെന്ന് വേഷം മാറിയെത്തിയ പോലിസുദ്യോഗസ്ഥരോട് പ്രതികള്‍ അറിയിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതികളെ ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കളും കടലാസുകളും ഉൾപ്പെടെ കണ്ടെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bribe | ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി; റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഉൾപ്പടെ നാലുപേർ അറസ്റ്റിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement